എറണാകുളം: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് തയ്യാറാക്കിട്ടില്ലെന്ന് എസ്എഫ്ഐ മുൻ വനിതാ നേതാവ് കെ.വിദ്യ. അട്ടപ്പാടി കോളേജില്‍ താന്‍ സമര്‍പ്പിച്ചതായി പറയുന്ന സര്‍ട്ടിഫിക്കറ്റ് പ്രിന്‍സിപ്പലിന് മറ്റാരോ കൈമാറിയതാണെന്നാണ് കെ.വിദ്യയുടെ വാദം. എല്ലാം ചെയ്തത് പ്രിന്‍സിപ്പലാണെന്ന് പോലീസിനോട് വിദ്യ പറഞ്ഞു.
വ്യാജ സര്‍ട്ടിഫിക്കറ്റ് തന്റെ തലയിലാക്കി വിവാദങ്ങളുണ്ടാക്കാനുള്ള ആസൂത്രണം നടന്നു. താന്‍ വ്യാജരേഖ സമര്‍പ്പിച്ചുവെന്നാണ് പ്രചരിപ്പിച്ചത്. മഹാരാജാസിലെ അദ്ധ്യാപകരില്‍ ചിലരുടെ പ്രേരണയും ഇതിനുണ്ടായിട്ടുണ്ട്. പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്താല്‍ ഗൂഢാലോചനയുടെ വഴി മനസിലാകുമെന്നും കരിന്തളം കോളേജിൽ ജോലിക്കായി വ്യാജരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും വിദ്യ പൊലീസിന് മൊഴി നല്‍കി.
നോട്ടിസ് ലഭിച്ചിരുന്നുവെങ്കില്‍ താന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമായിരുന്നു എന്ന് വിദ്യ പറഞ്ഞു. ആരോടും സംസാരിക്കാനുള്ള മാനസികാവസ്ഥ ഇല്ലാതിരുന്നതിനാലാണ് ഫോണ്‍ ഓഫാക്കി വച്ചത്. കുടുംബത്തോടെ തകര്‍ന്നുപോകുമെന്ന നിലയിലെത്തി. സുഹൃത്തുക്കളായ എസ്എഫ്ഐ പ്രവര്‍ത്തകരാണ് താങ്ങി നിർത്തിയതെന്നും വിദ്യ പറഞ്ഞു.
Comments