ബെംഗളൂരു: കർഷകനായതിനാൽ വിവാഹാലോചനകൾ മുടങ്ങുന്നുവെന്ന മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത് യുവാവ്. 36-കാരനായ മഞ്ജുനാഥാണ് ജീവനൊടുക്കിയത്. കർണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. വിഷം കഴിച്ചായിരുന്നു മഞ്ജുനാഥ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ എട്ട് വർഷത്തോളമായി യുവാവ് വിവാഹിതനാകാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ എത്ര പരിശ്രമിച്ചിട്ടും വധുവിനെ കണ്ടെത്താനായില്ല. കാർഷിക മേഖലയിലാണ് തൊഴിൽ എന്ന കാരണത്താൽ യുവതികൾ താത്പര്യം കാണിച്ചില്ലെന്നാണ് മഞ്ജുനാഥിന്റെ കുടുംബം പറയുന്നത്. നിരാശ സഹിക്കാൻ കഴിയാതെ ഒടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നു മഞ്ജുനാഥ്.
വധുവിനെ കണ്ടെത്താൻ കഴിയാത്തതിൽ മനംനൊന്താണ് താൻ ജീവനൊടുക്കുന്നതെന്ന് മഞ്ജുനാഥ് ആത്മഹത്യാക്കുറിപ്പിലും സൂചിപ്പിച്ചിരുന്നു. സംഭവത്തിൽ ബ്യാഗഡി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
















Comments