പെഷവാറിലെ റാഷിദ്ഗർഹി ബസാറിൽ സിഖ് കടയുടമ വെടിയേറ്റ് മരിച്ചു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലായിരുന്നു ആക്രമണം. രണ്ടുദിവസത്തിനിടെ ന്യൂനപക്ഷക്കാർക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നുയിത്. ആസൂത്രിത അക്രമണത്തിൽ 32കാരനായ മൻമോഹൻ സിംഗാണ് മരിച്ചത്. കോസ്മെറ്റിക്സ് ഷോപ്പ് ഉടമയായ മൻമോഹൻ സിംഗ് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അക്രമണമുണ്ടായതെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
”മൻമോഹൻ ഒരു ഓട്ടോറിക്ഷയിൽ കയറിയപ്പോൾ ബൈക്കിലെത്തിയ രണ്ടു അക്രമികൾ പിന്തുടർന്ന് വെടിയുതിർക്കുകയായിരുന്നു. രാത്രി എട്ടിനായിരുന്നു സംഭവം. അവൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.”
മാതാപിതാക്കൾക്കും ഭാര്യയ്‌ക്കും മകനും സഹോദരനുമൊപ്പമായിരുന്നു മന്‍മോഹന്‍ താമസിച്ചിരുന്നതെന്ന് സിഖ് സമൂദായംഗമായ ബൽബീർ സിംഗ് പറഞ്ഞു.വെള്ളിയാഴ്ച നടന്ന സംഭവത്തിൽ സിഖ് കടയുടമയായ തർലോക് സിംഗിനെ അക്രമികൾ ലക്ഷ്യമിട്ട് വെടിയുതിർക്കുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തതായി പ്രദേശവാസികൾ പറഞ്ഞു. ‘ഏഴ് വെടിയുണ്ടകളെങ്കിലും അദ്ദേഹത്തിന് നേരെ തൊടുത്തു, പക്ഷേ ഭാഗ്യവശാൽ കാലിൽ പരിക്കേറ്റ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.
ഏകദേശം 15,000 സിഖുകാർ പെഷവാറിൽ താമസിക്കുന്നുണ്ട്. കൂടുതലും പ്രവിശ്യാ തലസ്ഥാനമായ പെഷവാറിലെ ജോഗൻ ഷാ പരിസരത്താണ്.പെഷവാറിലെ സിഖ് സമുദായത്തിലെ ഭൂരിഭാഗം അംഗങ്ങളും ബിസിനസുകാരാണ്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പെഷവാറിലെ തന്റെ ക്ലിനിക്കിനുള്ളിൽ അറിയപ്പെടുന്ന ഒരു സിഖ് ‘ഹക്കീം’ (യുനാനി മെഡിസിൻ പ്രാക്ടീഷണർ) അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. 2018-ൽ പെഷവാറിൽ പ്രമുഖ സിഖ് സമുദായാംഗമായ ചരൺജിത് സിംഗിനെ അജ്ഞാതർ കൊലപ്പെടുത്തി. അതുപോലെ, വാർത്താ ചാനൽ അവതാരകൻ രവീന്ദർ സിംഗ് 2020ൽ നഗരത്തിൽ കൊല്ലപ്പെട്ടിരുന്നു.2016ൽ പാകിസ്താൻ തെഹ്രീകെ ഇൻസാഫ് ദേശീയ അസംബ്ലി അംഗം സോറൻ സിംഗും പെഷവാറിൽ കൊല്ലപ്പെട്ടിരുന്നു. പാക്കിസ്താനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ.
Comments