'മലയാളത്തിന്റെ മഹാനടൻമാർ': സുരേഷ് ഗോപിയ്ക്ക് ജന്മദിനാശംസകൾ അറിയിച്ച് മമ്മൂട്ടിയും, മോഹൻലാലും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment

‘മലയാളത്തിന്റെ മഹാനടൻമാർ’: സുരേഷ് ഗോപിയ്‌ക്ക് ജന്മദിനാശംസകൾ അറിയിച്ച് മമ്മൂട്ടിയും, മോഹൻലാലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 03:41 pm IST
FacebookTwitterWhatsAppTelegram

ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട നടനും താരജാഡകളില്ലാത്ത മനുഷ്യ സ്നേഹിയും മുൻ എം.പിയുമായ സുരേഷ് ഗോപിയ്‌ക്ക് ഇന്ന് 65-ാം ജന്മദിനം. സിനിമയിലും ജീവിതത്തിലും ആക്ഷൻ മാസ് ഡയലോഗുകളിലൂടെ ജനങ്ങളുടെ മനം കവർന്ന ഒരേയൊരു താരമാണ് അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം മൂന്നാമനായി വന്ന സൂപ്പർ താരമാണ് സുരേഷ് ഗോപി. മാസ്സ് റോളുകൾക്ക് ബിഗ് ‘എം’ സിന് ഒപ്പമൊ അവരെക്കാൾ മുകളിലോ സ്‌കോർ ചെയ്യാൻ കഴിയുന്ന നടൻ. ‘മലയാളത്തിന്റെ മഹാനടൻമാരായാണ് മൂവരെയും കാണുന്നത്.

ഇപ്പോഴിതാ മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും, മോഹൻലാലും താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ്. ജന്മദിനാശംസകൾ എന്ന കുറിപ്പിനൊപ്പം സുരേഷ് ഗോപിയ്‌ക്ക് ഒപ്പമുള്ള ചിത്രവും പങ്കുവെച്ചാണ് മമ്മൂട്ടി ആശംസ അറിയിച്ചിരിക്കുന്നത്. ജന്മദിനാശംസകൾ എന്ന കുറിപ്പിനൊപ്പം സുരേഷ് ഗോപിയുടെ ചിത്രം വെച്ചാണ് ലാലേട്ടൻ ആശംസ അറിയിച്ചിരിക്കുന്നത്.

 

https://m.facebook.com/story.php?story_fbid=pfbid036qPXEdWxQ1BVMGeQFzssnqjQsAEkXpnNbV3Ly2gYCyEMFXzrpGRwTN5xUhF7cNBl&id=100044400307272&mibextid=Nif5oz

https://m.facebook.com/story.php?story_fbid=pfbid02SeHfFyBWvxqdW664fvZVv2ksDS4rGHRsyT9dEQzBrQJjcyxLG6xQhZSGbhAwECwXl&id=100044498226984&mibextid=Nif5oz

മലയാള സിനിമാലോകത്തുള്ള മറ്റുപ്രമുഖരും താരത്തിന് ആശംസകൾ അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. ജനപ്രിയനായകൻ ദിലീപ്, ബിജു മേനോൻ, നിവീൻ പോളി, ടൊവിനോ തോമസ്‌, സംവിധായകരായ ജയരാജ്, വിഷ്ണു മോഹൻ എന്നിവരുൾപ്പടെ ജന്മദിനത്തിൽ അദ്ദേഹത്തിന് നിരവധിപ്പേരാണ് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്.

ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് സുരേഷ് ഗോപി ജനിച്ചത്. ആദ്യകാല അഭിനേത്രി പരേതയായ ആറന്മുള പൊന്നമ്മയുടെ പേരമകളും ഗായികയുമായ രാധികയാണ് സുരേഷ് ഗോപിയുടെ പത്‌നി. 1990 മുതൽ 2000 വരെയുള്ള 10 വർഷം സുരേഷ് ഗോപിയുടെ സുവർണ കാലമായിരുന്നു. തലസ്ഥാനം, ഏകലവ്യൻ, മാഫിയ, കമ്മീഷണർ, നരിമാൻ, ലേലം, വാഴുന്നോർ, പത്രം തുടങ്ങിയ ചിത്രങ്ങൾ ഹിറ്റായതോടെയാണ് സുരേഷ് ഗോപി സൂപ്പർ സ്റ്റാർ പദവി കയ്യടക്കിയത്.

അതേസമയം ഒരു പെരുങ്കളിയാട്ടം, ഗരുഡൻ, ജെഎസ്‌കെ എന്നിങ്ങനെ നിരവധി ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങാൻ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. സുരേഷ് ഗോപിയും ബിജുമേനോനും ഒന്നിച്ചെത്തുന്ന സിനിമയാണ് ഗരുഡൻ. താരത്തിന്റെ 65-ാം ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. ക്രൈം ത്രില്ലർ മോഡലിലാണ് ചിത്രം ഒരുങ്ങുന്നത്. നവാഗതനായ അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.

 

Tags: SUBMammootySuresh GopiBirthday wishes
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies