സംസ്ഥാനത്ത് മഴ കനക്കും; നാളെ ഇടുക്കി ജില്ലയ്‌ക്ക് ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്

Published by
Janam Web Desk

സംസ്ഥാനത്ത് നാളെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇടുക്കി ജില്ലയ്‌ക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ലൂർ, പാലക്കാട്, മലപ്പുറം വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

കടൽക്ഷോഭം മുന്നിൽക്കണ്ട് കേരളതീരത്ത് മത്സ്യബന്ധനത്തിന് പോകുന്നവർ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ കേരള തീരത്ത് കാറ്റിന്റെ ശക്തി മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വേഗതയിലാകാനും കടൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ വിലക്കുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

അതേസമയം ഇന്ന് സംസ്ഥാനത്ത് മൂന്നു ജില്ലകൾക്കാണ് യെല്ലോ അലർട്ട് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസങ്ങളിൽ വ്യാപകമായി ഇടിയോടു കൂടിയ മഴയ്‌ക്ക് സാധ്യതയുണ്ട്.

Share
Leave a Comment