വെള്ളത്തിൽ വെറുതേ ഇട്ടേക്കുന്ന കുട്ടയല്ല; മീൻ പിടിക്കാൻ ചിറക് കുടയാക്കുന്ന ബ്ലാക്ക് ഹെറോൺ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വെള്ളത്തിൽ വെറുതേ ഇട്ടേക്കുന്ന കുട്ടയല്ല; മീൻ പിടിക്കാൻ ചിറക് കുടയാക്കുന്ന ബ്ലാക്ക് ഹെറോൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2023, 05:46 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് വിവിധ തരം പക്ഷികളുണ്ട്. അവയിൽ പലതും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. സൗന്ദര്യം കൊണ്ട് മാത്രമല്ല, ഭക്ഷണം തേടുന്ന വ്യത്യസ്തമാർന്ന രീതികൾ കൊണ്ടും അതിശയിപ്പിക്കുന്ന പക്ഷികളേറെയാണ്. മിക്ക പക്ഷികളുടെയും പ്രധാന ഭക്ഷണം പഴങ്ങളും വിത്തുകളും ചെറു പ്രാണികളും പുഴുക്കളും മീനുകളുമെല്ലാമാണ്. ചില പക്ഷികൾ ഇരയെ പിടിക്കുന്നത് കണ്ടാൽ തന്നെ നമുക്ക് അതിശയം തോന്നും. പ്രത്യേകിച്ച് മീനുകളെ ഭക്ഷണമാക്കുന്ന പക്ഷികൾ. അതിൽ, പൊന്മാനും കൊക്കും നീർകാക്കയുമെല്ലാം ഇര പിടിക്കുന്നത് നാം മിക്കപ്പോഴും കണ്ടിട്ടുള്ളതാണ്. എന്നാൽ, ബ്ലാക്ക് ഹെറോൺ എന്ന പക്ഷി ഇര പിടിക്കുന്നത് ഒരു പക്ഷെ പലരും കണ്ടിട്ടുണ്ടാവണമെന്നില്ല. കറുത്ത ഈഗ്രെറ്റ് എന്നും അറിയപ്പെടുന്ന ബ്ലാക്ക് ഹെറോണിന്റെ ഇര പിടിത്തം തീർത്തും വ്യത്യസ്തമാണ്.

സെനഗൽ, സുഡാൻ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലാണ് ബ്ലാക്ക് ഹെറോൺ കൂടുതലായും കാണപ്പെടുന്നത്. ഗ്രീസിലും ഇറ്റലിയിലും ഇവയെ കാണാം. ശുദ്ധജല തടാകങ്ങളും കുളങ്ങളും ഉള്ളിടത്താണ് ഇവ പൊതുവെ വസിക്കുന്നത്. ആഴം കുറഞ്ഞ തെളിഞ്ഞ വെള്ളമാണ് ബ്ലാക്ക് ഹെറോണിന് ഏറെ പ്രിയം. ചതുപ്പുകൾ, നദീതീരങ്ങൾ, നെൽപ്പാടങ്ങൾ, വെള്ളപ്പൊക്കമുള്ള പുൽമേടുകൾ എന്നിവടങ്ങളിലെല്ലാം ഇവ കാണപ്പെടുന്നു. മത്സ്യങ്ങളെ വേട്ടയാടുന്നതിന് പ്രയോ​ഗിക്കുന്ന തന്ത്രമാണ് ബ്ലാക്ക് ഹെറോണിനെ മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

ആഴം കുറഞ്ഞ തെളിഞ്ഞ വെള്ളത്തിൽ അനങ്ങാതെ നിന്നുകൊണ്ട് മീനുകളെ ആകർഷിക്കുന്നതിന് ചിറകുകൾ ഒരു കുട്ട പോലെ അല്ലെങ്കിൽ കുട പോലെ ആക്കുകയാണ് ബ്ലാക്ക് ഹെറോൺ ചെയ്യുന്നത്. ചിറകുകൾ കൊണ്ട് ഒരു കുട സൃഷ്ടിക്കുന്നതോടെ മീനുകൾ തണൽ തേടി പക്ഷിയുടെ അരികിലേയ്‌ക്ക് എത്തുന്നു. ഈ നിമിഷം മീനുകളെ നീളമുള്ള കൊക്ക് വച്ച് പിടികൂടി ഭക്ഷിക്കുകയാണ് ബ്ലാക്ക് ഹെറോൺ. ചെറു മീനുകളെയാണ് ഇവ ഭക്ഷണമാക്കുന്നത്.

ഇരയെ പിടിക്കുന്നതിന് മാത്രമല്ല വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനും ഈ തന്ത്രം ബ്ലാക്ക് ഹെറോൺ പ്രയോ​ഗിക്കുന്നു. ശത്രുക്കൾ അക്രമിക്കാതിരിക്കാൻ ചിറകുകൾ കുട പോലെ നിവർത്തി തല അതിനുള്ളിലാക്കി പക്ഷി അനങ്ങാതിരിക്കും. കറുത്ത തൂവലുകളാണ് ഇവയ്‌ക്ക്. തലയ്‌ക്ക് പിന്നിലും കഴുത്തിന്റെ താഴ്വശത്തും തൂവലുകൾ നീണ്ട് വാല് പോലെ കിടക്കുന്നു. മരങ്ങൾ, കുറ്റിക്കാടുകൾ എന്നിവടങ്ങളിൽ ചെറിയ ചുള്ളി കമ്പുകൾ കൊണ്ടാണ് ബ്ലാക്ക് ഹെറോൺ കൂട് നിർമ്മിക്കുന്നത്. കൂട്ടമായാണ് ഇവയുടെ താമസം. ഇവയുടെ മുട്ടകൾക്ക് കടും നീലയും വെള്ളയും കലർന്ന നിറമാണ്. രണ്ട് മുതൽ നാല് വരെ മുട്ടകൾ ഹെറോൺ ഇടും.

Tags: Birds
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies