സിനിമാ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ എപ്പോഴും തരംഗമാകാറുണ്ട്. സിനിമകളോടുള്ള മലയാളികളുടെ കടുത്ത ആരാധന തന്നെയാണ്, അഭിനേതാക്കളുടെ ബാല്യകാല ചിത്രങ്ങൾ ഇന്റർനെറ്റ് ലോകത്ത് ഇത്രയും വൈറൽ ആക്കുന്നത്. ഇപ്പോൾ, സമൂഹമാദ്ധ്യമ ലോകത്തെ വൈറലായ ഒരു ഫാമിലി ചിത്രമാണ് ചർച്ചയാകുന്നത്. ഈ ചിത്രത്തിൽ കാണുന്ന പെൺകുട്ടി ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു നടിയാണ്. സാധാരണ മോഡലിംഗ് രംഗത്തു നിന്ന് അഭിനയ മോഹവുമായി സിനിമയിൽ എത്തുകയും പിന്നീട് സിനിമാലോകത്ത് തിളങ്ങുകയും ചെയ്ത നടി ശ്വേത മേനോന്റെ ബാല്യകാലചിത്രമാണ് ഇത്.

1991-ൽ പുറത്തിറങ്ങിയ ‘അനശ്വരം’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയ ജീവിതം ആരംഭിച്ച നടിയാണ് ശ്വേത മേനോൻ. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ച ശ്വേത മേനോൻ, 1994-ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.

1997-ൽ പുറത്തിറങ്ങിയ ‘പ്രിത്വി’ എന്ന ചിത്രത്തിലൂടെ ശ്വേത മേനോൻ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഇഷ്ക് എന്ന ബോളിവുഡ് ചിത്രത്തിലും ഇതേ വർഷം അഭിനയിച്ചു. പിന്നീട്, ധാരാളം ഹിന്ദി ചിത്രങ്ങളിൽ വേഷമിട്ട ശ്വേത മേനോൻ, 2006 മുതലാണ് മലയാള സിനിമകളിൽ സജീവമായത്. 2008-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച സഹനടിക്കായി നാമനിർദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്‌ക്ക്. തുടർന്ന് 2009-ൽ പുറത്തിറങ്ങിയ ‘പാലേരി മാണിക്യം : ഒരു പാതിര കൊലപാതകത്തിന്റെ കഥ’, 2011-ൽ പുറത്തിറങ്ങിയ ‘സാൾട്ട് N’ പെപ്പെർ’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ശ്വേത മേനോനെ തേടി മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡും എത്തി.
















Comments