തിരുവനന്തപുരം:സംസ്ഥാനത്ത് ഇനിമുതൽ പൊതു സ്ഥലത്ത് മലിന്യം വലിച്ചെഞ്ഞാൽ നൂറ് നൂലാമാലകൾ. മാലിന്യം പൊതുവിടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ അരലക്ഷം രൂപവരെ പിഴ ഈടാക്കും. കൃത്യസമയത്ത് പിഴയടച്ചില്ലെങ്കിൽ കോടതി വിചാരണയും ജയിൽ ശിക്ഷയും നേരിടേണ്ടതായി വരും. നിലവിലെ 250 രൂപ പിഴ വർദ്ധിപ്പിച്ച് 5000 രൂപയാക്കാനാണ് തീരുമാനം ഒപ്പം പരമാവധി പിഴ 50,000 രൂപയുമാക്കി വർദ്ധിപ്പിക്കും. തീരുമാനം അടുത്ത നിയമസഭാ സമ്മേളനത്തിൽ ഭേദഗതി ചെയ്യും.
കൂടാതെ മുൻസിപ്പാലിറ്റി സെക്രട്ടറിമാർക്ക് കതൂടുതൽ അധികാരം നൽകും. ഹരിത കർമ്മ സേനയ്ക്ക് യൂസർ ഫീ നൽകിയില്ലെങ്കിൽ നഗരസഭയുമായുള്ള സേവനങ്ങൾ അവസാനിപ്പിക്കും. കൂടാതെ പഞ്ചായത്തീരാജ് നിയമത്തിലും ഭേദഗതി നടപ്പിലാക്കും. മാലിന്യ സംസ്‌കരണരംഗത്ത് കൂടുതൽ സ്വകാര്യ സംരംഭകരെ എത്തിക്കും. പദ്ധതിൽ പ്രത്യേക സമിതികൾ, മാലിന്യസംസ്‌കരണനിധി എന്നിവയും നിയമരമായി ഉറപ്പാക്കും.
നേരത്തെ മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കോടതി വിചാരണയ്‌ക്ക് ശേഷമായിരുന്നു പിഴ ചുമത്തിയിരുന്നത്. എന്നാൽ ഈ നിലപാടിന് മാറ്റം വരുത്തി കുറ്റസമ്മതമനുസരിച്ച് പിഴചുമത്താം. കുറ്റം നിക്ഷേധിക്കുന്നവർ നേരിട്ട് കോടതിയിൽ ഹാജരായിവേണം ജാമ്യമെടുക്കാൻ. എന്നാൽ കുറ്റം തെളിഞ്ഞാൽ തടവുശിക്ഷ ലഭിക്കും.
മാലിന്യ നിർമാർജനത്തിന് നഗരസഭാ സെക്രട്ടറിക്കാണ് ഉത്തരവാദിത്വം. ഇതിൽ വീഴ്ച ഉണ്ടായാൽ ശമ്പളം തടയുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും.
Comments