ബെംഗളൂരു: വ്യാജ തോക്ക് ഉപയോഗിച്ച് റീൽസ് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കൾ പിടിയിൽ. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പരസ്യമായി തോക്കുപയോഗിക്കുകയായിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്. കർണാടകയിലെ ഹാസൻ ജില്ലയിലാണ് സംഭവം.
ഇരുവരും ബൈക്കിൽ റോഡ് നിയമങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നത് വീഡിയോയിൽ കാണാം. ഹെൽമറ്റ് ധരിക്കാതെയാണ് ഇരുവരുടെയും യാത്ര. വീഡിയോ ഇൻസ്റ്റഗ്രാമിലാണ് യുവാക്കൾ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതോടെ നിരവധി വിമർശനങ്ങളും വീഡിയോയെ തേടിയെത്തി.
കസ്റ്റഡിയിൽ എടുത്ത യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് തോക്ക് വ്യാജമാണെന്ന് മനസ്സിലായത്. എന്നാൽ പൊതുസ്ഥലത്ത് മോശമായി പെരുമാറിയതിന് ഇരുവർക്കും എതിരെ പോലീസ് കേസെടുത്തു.
Comments