ഇഎംഎസ് ഏകീകൃത സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു എന്ന ചരിത്ര സത്യം പിണറായി മറക്കരുത് ;​ എതിർക്കുന്നതിന് പിന്നിൽ ഈ ഒറ്റ ഉദ്ദേശ്യമെന്ന് അബ്‌ദുള്ളക്കുട്ടി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഇഎംഎസ് ഏകീകൃത സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു എന്ന ചരിത്ര സത്യം പിണറായി മറക്കരുത് ;​ എതിർക്കുന്നതിന് പിന്നിൽ ഈ ഒറ്റ ഉദ്ദേശ്യമെന്ന് അബ്‌ദുള്ളക്കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 07:36 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : ഏകീകൃത സിവിൽ കോഡിനെ എതിർക്കുന്ന സി.പി.എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായി വിമർശിച്ച് ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ചുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് വിമർ‍ശനം. സഖാവ് ഇ,​എം.എസ് ഏക സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു എന്ന ചരിത്രസത്യം പിണറായി വിജയൻ വിസ്മരിക്കരുതെന്ന് അബ്ദുള്ളക്കുട്ടി ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

സിപിഐയും സിപിഎമ്മും യു സി സി എതിർക്കുന്നതിൽ ആണ് അത്ഭുതം ! കാരണം പഴയ പാർട്ടി രേഖകൾ പരിശോധിച്ചാൽ മനസിലാവുന്നത് സി.പി.എമ്മും സി.പി.ഐയും ഏകീകൃത സിവിൽ കോഡിന് അനുകൂലമായിരുന്നു എന്നാണ്. സഖാവ് ഇ.എം.എസ് ഏകീകൃത സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു എന്ന ചരിത്ര സത്യം പിണറായി വിജയൻ വിസ്മരിക്കരുത്. സിദ്ധാന്തവും പ്രയോഗവും തമ്മിൽ പുലബന്ധമില്ലാത്ത പിണറായി വിജയനോട് ഇ,​എം.എസിനെ ക്വാട്ട് ചെയ്യുന്നത് വൃഥാവിലാണെന്നറിയാം. പിണറായി ഒരൊറ്റ ഉദ്ദേശ്യം വച്ചുകൊണ്ടാണ് യു.സി.സിയെ എതിർക്കുന്നത്. അത് മരുമകൻ റിയാസിനെ കേരളത്തിലെ മുഖ്യമന്ത്രി ആക്കുന്നതിനാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു.

എ.പി. അബ്ജുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ….

” ഉത്തരാഖണ്ഡ് സർക്കാർ ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ മേധാവി റി. ജഡ്ജി രഞ്ജന പ്രകാശ് ദേശായിയായിരുന്നു. അവർ ഒരു കരട് റിപ്പോർട്ട് രാജ്യത്തിനു മുമ്പിൽ സമർപ്പിച്ചു കഴിഞ്ഞു. വിവാഹം, സ്വത്തവകാശം, ദത്തെടുക്കൽ, തുടങ്ങി നിരവധി നിർദ്ദേശങ്ങൾ കണ്ടപ്പോൾ വലിയ പുതുമയൊന്നും തോന്നിയില്ല. കാരണം ഞങ്ങളുടെ വീട്ടിലും, നാട്ടിലും ഇന്ന് എല്ലാ മതജാതി വിഭാഗത്തിൽപ്പെട്ടവരും പ്രായോഗിക ജീവിതത്തിൽ പ്രാക്ടീസ് ചെയ്യുന്ന നിയമങ്ങൾ തന്നെയാണ് ഈ നിർദ്ദേശങ്ങളിൽ കാണുന്നത്. പിന്നെ എന്തിനാണ് ചിലർ മതവികാരം ഇളക്കിവിടുന്ന പ്രചരണങ്ങൾ നടത്തുന്നത് ?. സമൂഹ്യ ജീവിതത്തിൽ നിന്ന് ചീന്തിയെടുത്ത ചില ഉദാഹരണങ്ങൾ ഇവിടെ പറയട്ടെ.‍‍

വിവാഹം, ഞങ്ങളുടെ ചുറ്റുവട്ടത്തിൽ ഒക്കെ എല്ലാ ജനവിഭാഗങ്ങളും ഇപ്പോൾ തന്നെ ഏകീകൃത സിവിൽ നിയമമാണ് പാലിക്കുന്നത്. ഉദാഹരണത്തിന് പള്ളിയിൽ വെച്ച് നിക്കാഹ് കഴിഞ്ഞാലും അമ്പലത്തിലോ ചർച്ചിലോ വച്ച് വിവാഹം കഴിഞ്ഞാലും തൊട്ടടുത്ത ദിവസം പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ചെന്ന് ദമ്പതികൾ രജിസ്റ്റർ ചെയ്യുന്നുണ്ട്. അതിൽ എനിക്ക് തോന്നുന്നത് മുസ്ലിം ദമ്പതികൾ ആണ് ആദ്യം പോയി രജിസ്റ്റർ ചെയ്യുന്നത്. ഗൾഫിൽ പോകാനും വിസയെടുക്കാനും മറ്റും ഇന്ന് വിവാഹ റജിസ്ട്രേഷൻ രേഖ നിർബന്ധമാണല്ലൊ? മറ്റൊന്ന് സ്വത്തവകാശം മുസ്ലിം സമുദായത്തിൽ പോലും മക്കൾക്ക് തുല്യമായിട്ടാണ് സ്വത്ത് വീതം വെക്കുന്നത്. മതശാസന അനുസരിച്ചല്ല. പെൺകുട്ടികൾക്ക് ആൺമക്കളെക്കാൾ കൂടുതൽ സ്വത്ത് നൽകുന്നതാണ് പൊതുവിൽ കാണുന്നത്. വിവാഹ മാർക്കറ്റിൽ നല്ല പുതിയാപ്ലയെ കിട്ടാൻ… വേണ്ടിയാണ് പലപ്പോഴും രക്ഷിതാക്കൾ ഇങ്ങനെ ചെയ്യാൻ നിർബന്ധിക്കപ്പെടുന്നത്‌.

മതം അനുശാസിക്കുന്നത് പോലെ മക്കൾക്ക് സ്വത്ത് വീതിച്ചു നൽകിയ (ആണിന് 2 വിഹിതം, പെണ്ണിന് 1 വിഹിതം) ഒരു മുസ്ലിം നേതാവിനെയെങ്കിലും കേരളത്തിൽ കാണിച്ചു തരാൻ കഴിയുമോ? UCC യെ എതിർക്കുന്ന ഏതെങ്കിലും മുസ്ലിം ലീഗ്‌ നേതാവ് പെൺമക്കൾക്ക് ശരീഅത്ത് പ്രകാരം സ്വത്ത് നൽകിയ രേഖ പ്രസിദ്ധപെടുത്താമോ? ദത്തെടുക്കൽ പോലുളളതൊന്നും വലിയ തർക്ക വിഷയമായി തോന്നുന്നില്ല. പിന്നെ പ്രധാനപ്പെട്ട ഒരു വിഷയം വിവാഹ മോചനം, ബഹുഭാര്യത്വം എന്നിവയാണ്.

വിവാഹ മോചനത്തിൽ മതം അനുശാസിക്കുന്ന പുരുഷ മേധാവിത്വപരമായ മൊഴിചൊല്ലലൊന്നും ഇനി ആധുനിക കാലത്ത് നടക്കില്ല. മുത്തലാഖ് നമ്മെക്കാൾ മുമ്പ് ലോകത്തിലെ 20 ഇസ്ലാമികരാജ്യങ്ങൾ നിരോധിച്ചതാണെന്ന് കൂടി നാം ഓർക്കുക. മറ്റൊരു വിഷയം UCC ബഹുഭാര്യത്വം നിരോധിക്കുന്നു എന്നതാണ്. നെഞ്ചത്ത് കൈവച്ച് ഇന്ത്യയിലെ മതനേതാക്കൾ പറയു. ഇത് നിരോധിക്കേണ്ടതല്ലെ? നിങ്ങളുടെ മക്കളെ മുന്നിൽ വെച്ച് ബഹുഭാര്യത്വം നിലനിർത്തണമെന്ന് പറയാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ?ബഹുഭാര്യത്വത്തെ അനുകൂലിച്ചാൽ ഹേ , നേതാക്കാളെ മക്കള് നിങ്ങളെ വീട്ടിൽ നിന്ന് അടിച്ച് ഇറക്കിവിടും…!

കാലത്തിന്റെ ചുമരെഴുത്തുകൾ വായിക്കുക. ഇത് നിരോധികേണ്ടത് തന്നെയാണ്? ലോകത്തിലെ പല വികസിത രാജ്യങ്ങളിലും അമേരിക്കൻ , യൂറോപ്പ് എന്നിവയിൽ ഏകീകൃത സിവിൽ കോഡ് നിയമമാണ് നിലവിലുള്ളത്. അവിടെയെല്ലാം ജീവിക്കുന്ന വിദ്യാസമ്പന്നരായ മുസ്ലീങ്ങൾക്ക് യാതൊരു പ്രശ്നവും അവരുടെ ജീവിതത്തിലോ മതവിശ്വാസത്തിലോ ഉള്ളതായി അറിവില്ല. മാത്രമല്ല ഇവിടെ കോമൺ ക്രിമിനൽ നിയമമാണ് നിലനിൽക്കുന്നത്. കട്ടാൽ കൈ വെട്ടൽ ഇല്ല കൊന്നാൽ തല വെട്ടൽ ഇല്ല. ഇവിടെ എല്ലാ മതസ്ഥരും അനുസരിക്കുന്നത് പൊതു ഇന്ത്യൻ ക്രിമിനൽ നിയമമാണ്.

സിവിൽ നിയമത്തിൽ തന്നെ ഒരു 95 ശതമാനത്തിൽ അധികം ഒരേ രീതിയാണ് നമ്മൾ അനുവർത്തിക്കുന്നത്. വിവാഹം സ്വത്തവകാശം തുടങ്ങിയ ചില വിഷയങ്ങൾ മാത്രമാണ് ഏകീകരിക്കേണ്ടത്. അക്കാര്യത്തെ കുറിച്ചാണ് പ്രായോഗിക ജീവിതത്തിലെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ മുകളിൽ പറഞ്ഞത്. അതുകൊണ്ട് ഏകീകൃത സിവിൽ കോഡ് എന്ന് പറയുന്നത് ഒരു സംവാദത്തിലൂടെ നമ്മുടെ ഭരണഘടന പിതാമഹന്മാർ ആഗ്രഹിച്ച വിധത്തിൽ യഥാത്ഥ്യമാക്കാൻ രാജ്യം പക്വമായി എന്നാണ്‌ തോന്നുന്നത്. ഇവിടെ പിന്നെ എന്തിനാണ് ഈ കോലാഹലങ്ങൾ!?

സിപിഐയും സിപിഎമ്മും യു സി സി എതിർക്കുന്നതിൽ ആണ് അത്ഭുതം ! കാരണം അവരുടെ പഴയ പാർട്ടി രേഖകൾ എല്ലാം പരിശോധിച്ചാൽ മനസ്സിലാവുന്നത് ഏക സിവിൽ കോടിന് അനുകൂലമായിരുന്നു. സഖാവ് ഇ.എം.എസ് ഏകീകൃത സിവിൽ കോഡിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു എന്ന ചരിത്ര സത്യം പിണറായി വിജയൻ വിസ്മരിക്കരുത്. സിദ്ധാന്തും പ്രയോഗവും തമ്മിൽ പുലബന്ധമില്ലാത്ത പിണറായി വിജയനോട് Ems നെ കോട്ട് ചെയ്യുന്നത് വൃതാവിലാണെന്നറിയാം. പിണറായി ഒരൊറ്റ ഉദ്ദേശം വെച്ചുകൊണ്ടാണ് Ucc യെ എതിർക്കുന്നത്.

മരുമകൻ റിയാസിനെ കേരളത്തിലെ മുഖ്യമന്ത്രി ആക്കാൻ ഇവിടുത്തെ യാഥാസ്ഥിതിക മുസ്ലീങ്ങളുടെ വോട്ട് കിട്ടണം. ആ ഒരു ദുരുദ്ദേശം മാത്രമാണ് അദ്ദേഹത്തിന് ഉള്ളത്. ആം ആദ്മിയെ പോലെ, ശിവസേന ബാൽ താക്കറെ വിഭാഗം പോലെ CPM ഒരു വിഭാഗം UCC അനുകൂലിക്കുന്ന അവസ്ഥവരും പിണറായിയുടെ പ്രീണന രാഷ്‌ട്രീയത്തിനെതിരെ ഒരു പൊട്ടിതെറി പാർട്ടിയിൽ അകലെയല്ല. മുസ്ലിം സമുദായത്തിലുള്ള ഉത്പതിഷ്ണുക്കൾ ഈ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തിൽ നിലപാടുകൾ സ്വീകരിച്ചു മുന്നോട്ട് വരും എന്നാണ് പ്രതീക്ഷ, തീർച്ച. ” എന്നാണ് അബ്‌ദുള്ളക്കുട്ടിയുടെ പോസ്റ്റ്.

Tags: BJPCPMPinarayi Vijayanap abdullakutty
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies