കളി മതിയാക്കുന്നതിനെ കുറിച്ച് മനസ് തുറന്ന് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി, ഫുട്‌ബോളിനോട് വിടപറയാനാകുമോയെന്ന് സോഷ്യൽ മീഡിയ

Published by
Janam Web Desk

പതിനെട്ട് വർഷമായി ഇന്ത്യൻ ഫുടോബോളിന്റെ നെടുംതൂണായി മാറിയ താരമാണ് നായകൻ സുനിൽ ഛേത്രി. ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിലെ ഈ സൂപ്പർതാരം തന്റെ വിരമിക്കലിനെക്കുറിച്ച് പറയുന്നത് ചർച്ചയാവുകയാണ്.

38 വയസ്സിനുളളിൽ 141 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്നായി 92 ഗോൾ സ്വന്തമാക്കിയിട്ടുണ്ട് ഛേത്രി. 90 ഗോളുകളുമായി അന്താരാഷ്‌ട്ര ഗോൾ വേട്ടക്കാരിൽ നിലവിൽ നാലാം സ്ഥാനത്താണ് ഇന്ത്യൻ നായകൻ സുനിൽ ഛേത്രി. സാഫ് കപ്പ് ഫുട്ബാളിൽ പാകിസ്താനെതിരെ ഹാട്രിക് നേടിയതോടെയാണ് മെസിക്ക് തൊട്ടുപിന്നാലെ നാലാമനായി ഛേത്രി എത്തിയത്. 103 ഗോളാണ് മെസിയുടെ പേരിലുളളത്. 123 ഗോളുകളുമായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഗോൾവേട്ടക്കാരിൽ ഒന്നാമത്. 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദേ രണ്ടാമതുണ്ട്. 138 മത്സരങ്ങളിൽ നിന്നാണ് ഛേത്രിയുടെ ഗോൾ നേട്ടം. 89 ഗോളുകളുള്ള മുൻ മലേഷ്യൻ താരം മൊക്തർ ദഹാരിയെയാണ് ഛേത്രി മറികടന്നത്. നിലവിൽ സജീവ ഫുട്ബോളിലുള്ള റൊണാൾഡോയ്‌ക്കും ലയണൽ മെസിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് സുനിൽ ഛേത്രി.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സാഫ് ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ ലെബനന് എതിരായ മത്സരത്തിനു മുമ്പാണ് വിരമിക്കലിനെക്കുറിച്ച് താരം മനസ്തുറന്നത്.
‘ഇന്ത്യക്കായി താൻ ബൂട്ടണിയുന്ന അവസാന മത്സരം ഏതെന്ന് എനിക്കറിയില്ല. എനിക്ക് ലോംഗ് ടേമിലേക്ക് ഉള്ള ഒരു ലക്ഷ്യങ്ങളും ഇല്ല. അടുത്ത പത്ത് ദിവസത്തേകുറിച്ച് മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. വരാനിരിക്കുന്ന മത്സരത്തെ പറ്റി, മത്സരത്തിന് മുമ്പുളള ട്രെയിനിംഗ് സെക്ഷനെ പറ്റിയുളള ചിന്തകളാണ് എന്റെ മനസിൽ ഇപ്പോൾ’- താരം പറഞ്ഞു.

‘ഞാൻ എന്നെക്കുറിച്ച് താരതമ്യപഠനം നടത്താറുണ്ട്. ടീമിൽ എനിക്ക് താരതതമ്യം ചെയ്യാൻ പറ്റിയ താരങ്ങളുണ്ട്. അതായത്, ടീമിനായി എനിക്ക് ടീമിനായി സംഭാവനകൾ നൽകാൻ കഴിയുന്നുണ്ടോ, എനിക്ക് ഉദാന്ത സിംഗിനൊടോപ്പം ഓടി എത്താൻ സാധിക്കുന്നുണ്ടോ, എനിക്ക് സന്തേശ് ജിങ്കന്റെ ഒപ്പം ഹെഡ് ചെയ്യാൻ സാധിക്കുന്നുണ്ടോ, തുടങ്ങിയവയെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. ഇതിന് എനിക്ക് സാധിക്കാത്ത സമയം മുതൽ ഇന്ത്യക്കായി ബൂട്ടണിയുന്നത് ഞാൻ അവസാനിപ്പിക്കും. മറ്റ് എന്തിനേക്കാളും എനിക്ക് വലുത ഫുട്‌ബോളാണ്. പണവും പ്രശസ്തിയും ഫുട്‌ബോൾ കൂടെയുളളതിനാൽ ഞാൻ നോക്കാറില്ല’ സുനിൽ ഛേത്രി വ്യക്തമാക്കി.

രാജ്യാന്തര ഫുട്ബോളിൽ ഗോളുകളുടെ എണ്ണത്തിൽ സെഞ്ചുറി തികയ്‌ക്കുന്ന നാലാമൻ എന്ന ചരിത്ര നേട്ടത്തിലേക്കാണ് സുനിൽ ഛേത്രി ചുവടുവയ്‌ക്കുന്നത്. എട്ട് ഗോൾ കൂടി നേടിയാൽ 100 ഗോൾ എന്ന നേട്ടത്തിലേക്ക് സുനിൽ ഛേത്രിയെത്തും. 2023ൽ ഇതുവരെ ഇന്ത്യൻ ജഴ്സിയിൽ ഏട്ടുഗോളുകളാണ് സുനിൽ ഛേത്രി നേടിയത്. 2011ൽ 13 ഗോൾ നേടിയതാണ് ഒരു കലണ്ടർ വർഷത്തിൽ ഛേത്രിയുടെ ഏറ്റവും മികച്ച പ്രകടനം. 2008, 2018, 2021 വർഷങ്ങളിലും എട്ട് ഗോൾ വീതം നേടിയിട്ടുണ്ട്. ഒൻപതാം കിരീടം ലക്ഷ്യമിട്ടുളള സാഫ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആണ് ഇന്ത്യക്കും സുനിൽ ഛേത്രിക്കും മുന്നിലുള്ള അടുത്ത മത്സരം.

 

 

Share
Leave a Comment