ന്യൂഡൽഹി : അൽഖ്വയ്ദയുമായി ബന്ധമുള്ള രണ്ട് ഭീകരരെയാണ് കഴിഞ്ഞ ദിവസം യുപി എടിഎസ് അറസ്റ്റ് ചെയ്തത് . ഇതിൽ ഗോണ്ട നിവാസിയായ സദ്ദാം ഷെയ്ഖ് ഇസ്ലാം യുവാക്കൾക്ക് ആയുധ പരിശീലനം നൽകി ഇന്ത്യയ്ക്കെതിരെ സൈന്യത്തെ രൂപീകരിക്കാൻ പോലും നീക്കം നടത്തിയിരുന്നു . ദേഹത് കോട്വാലി പ്രദേശത്തെ കരൺപൂരിലെ പത്താൻ പൂർവ ഗ്രാമത്തിലാണ് ഇയാൾ താമസിച്ചിരുന്നത്. ഇപ്പോ സദാമിനെ പറ്റിയുള്ള കൂടുതൽ കാര്യങ്ങൾ എടി എസിനു മുന്നിൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യ റുബീന .
സദ്ദാം ഗോണ്ട സ്വദേശിയല്ലെന്ന് ഭാര്യ റുബീന പറഞ്ഞു. 2005ൽ ഗുജറാത്തിലെ ലാലപൂർവ സ്വദേശിയായ രാകേഷാണ് ഇയാളെ ഇവിടെ കൊണ്ടുവന്നത്. അന്നുമുതൽ ഇവിടെയാണ് താമസം. ഗ്രാമത്തിൽ സദാമിന് ഭൂമിയും നൽകി. ഇതിനുശേഷം, 2010 ൽ, ഗ്രാമത്തിന്റെ മുൻ തലവന്റെ സിൽക്ക് ഫാമിൽ ജോലി ചെയ്തിരുന്നു.
സദ്ദാമിന്റെ ആധാറും റേഷൻ കാർഡും മറ്റ് പേപ്പറുകളും ഗ്രാമത്തലവനായ ഗുഡ്ഡു സിംഗ് ഉണ്ടാക്കിയതാണെന്ന് റുബീന പറഞ്ഞു. ഗോണ്ടയിൽ അധികം ആരോടും മിണ്ടാത്ത പ്രകൃതമായിരുന്നു സദാമിന് . കർണാടകയിൽ താമസിക്കുമ്പോൾ വാഹനമോടിച്ചിരുന്നു. തന്റെ ഭർത്താവാണെങ്കിലും സദ്ദാം രാജ്യത്തിനെതിരെ പ്രവർത്തിച്ചാൽ ശിക്ഷിക്കപ്പെടണമെന്നും റുബീന പറയുന്നു.
കഴിഞ്ഞ ദിവസം പോലീസുകാർ വന്നിരുന്നുവെന്നും യുവതി പറഞ്ഞു. ‘ അവർ സദ്ദാമിനെ കുറിച്ച് അന്വേഷിച്ചു. ഇതിന് ശേഷമാണ് അറസ്റ്റ് ചെയ്തതായി അറിയുന്നത്. രാജ്യത്തെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. അയാളോട് ഞങ്ങൾക്ക് സഹതാപമില്ല.‘ – യുവതി പറഞ്ഞു.
പ്രതിമാസം 7000 രൂപ സദ്ദാം വീട്ടിൽ നൽകാറുണ്ടായിരുന്നു. ഇത് എവിടെ നിന്നാണെന്ന് അറിയാൻ ഞങ്ങൾ പലതവണ ശ്രമിച്ചു. എന്നാൽ ഓരോ തവണയും എനിക്ക് ആരുമില്ല എന്ന ഒരേ മറുപടിയാണ് ലഭിച്ചത്. -റുബീന പറഞ്ഞു.
Comments