ന്യൂഡൽഹി : രാജ്യത്തെ ആദ്യത്തെ പ്രാദേശിക ട്രെയിൻ സർവീസ് റാപിഡെക്സ് ഈ മാസം പ്രവർത്തനം ആരംഭിക്കും . പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും . പ്രാരംഭഘട്ടത്തിൽ 17 കിലോമീറ്റർ വരെയാണ് സർവീസ് . സാഹിബാബാദ്, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ, എന്നീ അഞ്ച് സ്റ്റേഷനുകളാണ് ഉള്ളത് . ഈ സ്റ്റേഷനുകളിലെ മിക്കവാറും ജോലികൾ പൂർത്തിയായതായും അവ പ്രവർത്തനത്തിന് തയ്യാറാണെന്നും റെയിൽ വേ അധികൃതർ വ്യക്തമാക്കി.
ഇതുകൂടാതെ, സാഹിബാബാദിൽ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷൻ വരെയുള്ള 42 കിലോമീറ്റർ പാതയും പൂർത്തിയായി. ദുഹായ് ഡിപ്പോയ്ക്ക് ശേഷം മുറാദ്നഗർ, മോദി നഗർ സൗത്ത്, മോദി നഗർ നോർത്ത്, മീററ്റ് സൗത്ത് എന്നിവ ഉൾപ്പെടുന്ന 25 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു ഭാഗം മുൻഗണനാ അടുത്ത സ്റ്റേഷനായി പരിഗണിക്കും .
മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണറുടെ (സിഎംആർഎസ്) സുരക്ഷാ അനുമതികൾ ലഭിച്ചതായി നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എൻസിആർടിസി) റാപ്പിഡ് റെയിൽ സർവീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു. . RRTS-ൽ ട്രെയിനുകളുടെ പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ വരെയാകും .
Comments