മലയാള സിനിമയിൽ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് മയൂരി. ആകാശഗംഗ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നായിക എന്നാണ് പൊതുവേ മയൂരിയെ വിശേഷിപ്പിക്കുന്നത്.ആകാശഗംഗയുടെ വിജയത്തിന് ശേഷം ഒരുപാട് അവസരങ്ങൾ നടിയെ തേടി എത്തി. ഒരുപാട് നടന്മാരുടെ കൂടെ അഭിനയിച്ചു. എന്നാൽ പെട്ടെന്നുള്ള നടിയുടെ വിയോഗം ഞെട്ടലോടെയാണ് മലയാളക്കര കേട്ടത്. മാത്രമല്ല നടിയുടെ ഒരു സാധാരണ മരണവും ആയിരുന്നില്ല ഒരു ആത്മഹത്യ ആയിരുന്നു. എന്തിനാണ് നടി ആത്മഹത്യ ചെയ്തത് എന്ന് ഇന്നും ബന്ധുക്കൾക്കും, കൂട്ടുകാർക്കും അറിയില്ല. ആ ചോദ്യം ഇന്നും ബാക്കിയായിരിക്കുകയാണ്.
ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കുടിയേറാന്‍ മയൂരിയ്‌ക്ക് അധികം സമയം വേണ്ടിവന്നില്ല. 1998 ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബെത്‌ലെഹം എന്ന ചിത്രത്തിലൂടെയാണ് മയൂരി മലയാളത്തിലേക്ക് കാലെടുത്തുവച്ചത്. അതിനുശേഷം അഭിനയിച്ച ആകാശഗംഗ എന്ന ചിത്രമാണ് മയൂരിയെ മലയാളികള്‍ക്ക് സുപരിചിതയാക്കിയത്. വിനയൻ ആയിരുന്നു ആകാശഗംഗയുടെ സംവിധായകൻ. സമ്മർ ഇൻ ബത്‌ലഹേം, പ്രേം പൂജാരി, ചന്ദമാമ തുടങ്ങിയ സിനിമകളിലും താരത്തിന് ശ്രദ്ധേയമായ കഥാപാത്രം ആയിരുന്നു ലഭിച്ചത്. മലയാള ചിത്രത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും തന്റെ അഭിനയമികവ് കാണിച്ചിട്ടുണ്ട് മയൂരി. ഭാര്യ വീട്ടില്‍ പരമസുഖം, ചന്ദാമാമ, പ്രേംപൂജാരി, അരയന്നങ്ങളുടെ വീട് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ മയൂരിയ്‌ക്ക് തന്റെ കഴിവിന്റെ വ്യാപ്തി തെളിയിക്കാനുമായി.
2005 ജൂണ്‍ 16നാണ് തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ മയൂരി ആത്മഹത്യ ചെയ്തത്. തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ല എന്ന കുറിപ്പ് എഴുതിവച്ചിരുന്നു മയൂരി. എന്നാൽ ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിലൂടെ ചർച്ചയായി കൊണ്ടിരിക്കുന്നത് സുഹൃത്തും നായികയുമായ സംഗീതയുടെ ചില വെളിപ്പെടുത്തലുകളാണ്. നടി സംഗീതയും മയൂരിയും സമ്മർ ഇൻ ബത്‌ലഹേം എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
മയൂരി ചെറിയ കുട്ടികളെ പോലെയായിരുന്നെന്നും ഒറ്റയ്‌ക്ക് ഒരു തീരുമാനമെടുക്കാൻ പോലും അറിയാത്തവൾ ആയിരുന്നെന്നുമാണ് സംഗീത പറയുന്നത്. സമ്മർ ഇൻ ബത്‌ലഹേമിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ മുടി കെട്ടുന്നത് പോലും തന്നോട് ചോദിച്ചായിരുന്നു എന്നാണ് സംഗീത പറയുന്നത്. സംഗീതയെക്കാൾ മൂന്നു വയസ്സിന് ഇളയതായിരുന്നു മയൂരി. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിൽ എത്തിക്കഴിഞ്ഞാൽ കളിപ്പാട്ടങ്ങളുമൊത്താണ് പിന്നെ മയൂരിയുടെ ലോകം. ചെറിയ കുട്ടികളെ പോലെ കളിപ്പാട്ടങ്ങൾ എടുത്ത് കളിക്കുകയായിരുന്നു പതിവ്. മാത്രമല്ല വളരെ ചെറിയ കാര്യങ്ങൾക്ക് പോലും ആവശ്യമില്ലാതെ ടെൻഷനടിക്കുന്ന സ്വഭാവമായിരുന്നു മയൂരിയുടേത്. സിനിമ ജീവിതവും വ്യക്തിജീവിതവും രണ്ടും രണ്ടാണ്. ഇവ രണ്ടും ഒരുപോലെ കൊണ്ടുപോകാൻ നല്ല ധൈര്യവും മനക്കട്ടിയും ആവശ്യമാണെന്നും എന്നാൽ മയൂരിക്ക് അത് ഇല്ലായിരുന്നെന്നും നടി സംഗീത പറയുന്നു.
മയൂരി മാനസികമായി വളരെ ദുർബലയായിരുന്നു. അതുകൊണ്ടുതന്നെ പലയിടങ്ങളിലും അവൾക്ക് ഉറച്ച തീരുമാനങ്ങൾ ഒന്നും എടുക്കാൻ കഴിയാതെ വരികയായിരുന്നു. ഇരുപത്തിരണ്ടാമത്തെ വയസ്സിലായിരുന്നു മയൂരി ആത്മഹത്യ ചെയ്തത്. എന്നാൽ ആത്മഹത്യ ചെയ്യുന്നതിന് കുറച്ചു ദിവസങ്ങൾക്കു മുമ്പ് വയറുവേദനയെ തുടർന്ന് മരുന്നുകൾ കഴിക്കുമായിരുന്നെന്ന് ബന്ധുക്കൾ അന്ന് പറഞ്ഞിരുന്നു. ജീവിതത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടതു കൊണ്ടാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്നാണ് ആത്മഹത്യാക്കുറിപ്പിൽ മയൂരി എഴുതിയത്.
















Comments