ഗുവാഹത്തി: ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കേണ്ട സമയമായെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ. ഭരണഘടനയിൽ രാഷ്‌ട്രശിൽപ്പികൾ സിവിൽ കോഡ് വിഭാവനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ 25-ാമത് കോൺവെക്കേഷനിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി. ഏകീകൃത സിവിൽ കോഡിൽ അടങ്ങിയിരിക്കുന്ന മഹത്വം മനസ്സിലാക്കണമെന്നും അതിൽ അഭിനന്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു
ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സർക്കാർ പ്രയത്‌നിക്കണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുഛേദത്തിൽ കൃത്യമായി പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിവിൽ കോഡ് നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും നിയമം നടപ്പിലാക്കാൻ ഇനിയൊരു തടസ്സമോ കാലതാമസമോ ഉണ്ടാകരുത്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം നമ്മുടെ മൂല്യങ്ങളെ നശിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















Comments