മിന്നൽ ചുഴലിയിൽ കടപുഴകി മരങ്ങൾ, തകർന്ന് തരിപ്പണമായി വീടും വാഹനങ്ങളും; കുതിരാനിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു; ഡാമുകൾ തുറന്നു, മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീതി; ദുരിതപെയ്ത്തിൽ വിറങ്ങലിച്ച് നാടും നഗരവും; ആശങ്ക വേണ്ടെന്ന് സർക്കാർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

മിന്നൽ ചുഴലിയിൽ കടപുഴകി മരങ്ങൾ, തകർന്ന് തരിപ്പണമായി വീടും വാഹനങ്ങളും; കുതിരാനിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞു താഴ്ന്നു; ഡാമുകൾ തുറന്നു, മലയോര മേഖലയിൽ മണ്ണിടിച്ചിൽ ഭീതി; ദുരിതപെയ്‌ത്തിൽ വിറങ്ങലിച്ച് നാടും നഗരവും; ആശങ്ക വേണ്ടെന്ന് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2023, 05:04 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ദിവസങ്ങളായി തുടരുന്ന പേമാരിയിൽ സംസ്ഥാനത്തൊട്ടാകെ വ്യാപക നാശം. പകർച്ചവ്യാധികളിൽ വലയുന്ന കേരളത്തെ പിടിച്ചുകുലിക്കിയാണ് ശക്തമായ മഴയുമെത്തിയത്. തൃശൂരിൽ മഴയ്‌ക്കൊപ്പം മിന്നൽ ചുഴലിയെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്‌ത്തി. കണ്ണൂരിൽ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു. കൂറ്റൻ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളിലേക്ക് വീണതോടെ ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു. മലയോര മേഖലയിൽ മഴ കുറവാണെങ്കിലും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. പ്രളയസമാന സാഹചര്യം മുന്നിൽകണ്ടുവേണം മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും അവർ വ്യക്തമാക്കി. അതേസമയം, മഴയിൽ വലിയ ആശങ്ക വേണ്ടെന്നും ജനങ്ങൾ ജാഗ്രത തുടരണമെന്നും സർക്കാർ അറിയിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ദുരിതാശ്വാസത്തിന് മേൽനോട്ടം വഹിക്കണമെന്നും മന്ത്രിസഭായോഗം നിർദ്ദേശിച്ചു.

കടൽക്ഷോഭം രൂക്ഷമായ നായരമ്പലത്ത് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. മഴ മൂന്ന് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ദിവസങ്ങൾ കഴിയുംതോറും മഴയുടെ ശക്തി കുറയുമെന്നുമാണ് അറിയിപ്പ്. നായരമ്പലത്ത് കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. തഹസിൽദാർ സ്ഥലത്തെത്തി സമരക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ ജയിപ്പിച്ചുവിട്ട നേതാക്കൻമാരെ കാണണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. അപ്പർകുട്ടനാട്ടിലടക്കം വെള്ളക്കെട്ട് രൂക്ഷമായി. തീരദേശ മേഖലയിൽ ജനജീവിതം ദുസഹമായി. ചെല്ലാനം മേഖലയിലാണ് കടലേറ്റം രൂക്ഷമായത്. അഞ്ചുതെങ്ങ് മേഖലയിൽ കടൽക്ഷോഭം രൂക്ഷമായി. വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി. ചില വീടുകൾ ഭാഗികമായി തകർന്നു. ശക്തമായ തിരയിൽ വെള്ളം റോഡിലേക്കും കയറി.കാസർകോഡ് ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിച്ചിലുണ്ടായി.

കോഴിക്കോട് പള്ളിക്കണ്ടി മഹാകാളി ക്ഷേത്രത്തിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു. തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കിൽ സി.എസ്.ഐ. പള്ളി തകർന്നുവീണു. ഏകദേശം 135 കൊല്ലം പഴക്കമുള്ള പള്ളിയാണ് കനത്തമഴയെ തുടർന്ന് തകർന്ന് വീണത്. എറണാകുളം നായരമ്പലം, വെളിയത്താൻപറമ്പ് മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പുയർന്നിട്ടുണ്ട്. ഇടുക്കിയിലെ കല്ലാർകുട്ടി ഡാം തുറന്നു. കനത്ത മഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ തകർന്നു. ഒൻപതാം ബ്ലോക്കിന്റെ സമീപത്തെ മതിലാണ് 30 മീറ്റർ നീളത്തിൽ തകർന്നത്.ഇടുക്കിയിൽ ഇന്ന് (ബുധനാഴ്ച) റെഡ് അലർട്ട് പ്രഖ്യാപിച്ചു.പെരിയാറിലെ ജലനിരപ്പുയർന്നു. ആലുവ ശിവക്ഷേത്രത്തിൽ വെള്ളംകയറി. കനത്തമഴയെ തുടർന്ന് അങ്കമാലിയ്‌ക്കടുത്ത് കരയാംപറമ്പ്-മൂക്കന്നൂർ റോഡിലെ ഭരണിപ്പറമ്പ് പാലം തകർന്നു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു.കോട്ടയത്ത് കൊടൂരാർ കരകവിഞ്ഞ് ഒഴുകിയ റോഡിലൂടെ മുന്നോട്ടുനീങ്ങിയ കാർ വെള്ളംകയറി നിലച്ചു, കരയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിനിടെ കാർ പൂർണമായും തോട്ടിലേക്ക് തെന്നി മുങ്ങിപ്പോയി.

ഉറുമി ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചു. പെൻസ്റ്റോക്ക് പൊട്ടിയതിനെ തുടർന്നാണ് പ്രവർത്തനം നിർത്തിവെച്ചത്.തിരുവനന്തപുരത്തെ കല്ലാർ, പൊൻമുടി, മങ്കയം എന്നീ എക്കോ ടൂറിസം കേന്ദ്രങ്ങളിലേക്കും താത്കാലത്തേക്ക് വിനോദ സഞ്ചാരികളെ നിരോധിച്ചു.പൊൻമുടി പാതയിൽ മണ്ണിടിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാൻ സാദ്ധ്യത കൂടുതലാണ്. ഇതേ തുടർന്നാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന് സമീപം റോഡിൽ വിള്ളലുണ്ടായ ഭാഗം ഇടിഞ്ഞുതാഴ്ന്നു. റോഡിന്റെ വശം മൂന്നടിയോളം ആഴത്തിൽ താഴ്ന്നതോടെ, പ്രദേശത്ത് വൻ അപകട സാദ്ധ്യതയാണ് നിലനിൽക്കുന്നത്. അതിനാൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ഒരാഴ്ച മുൻപാണ് പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേയ്‌ക്ക് വരുമ്പോൾ കുതിരാൻ തുരങ്കത്തിന് സമീപം റോഡിന്റെ ഒരു വശത്ത് വിള്ളൽ ദൃശ്യമായത്.

ഇതിന് പിന്നാലെ മന്ത്രിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷം പാർശ്വഭിത്തി കെട്ടാൻ തീരുമാനിച്ചിരുന്നു. നിലവിൽ പാർശ്വഭിത്തി പണിയാതെ മണ്ണിട്ട് പൊക്കി റോഡ് നിർമ്മിക്കുകയായിരുന്നു. റോഡിന്റെ വശം ഇടിഞ്ഞുവീഴാതിരിക്കാൻ പാർശ്വഭിത്തി പണിയാതിരുന്നതിനെതിരെ നാട്ടുകാർ അന്നേ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനത്തമഴയിൽ വിള്ളൽ വീണ റോഡിന്റെ ഭാഗം ഇടിഞ്ഞുതാഴ്ന്നത്. മൂന്നടിയോളം ആഴത്തിലാണ് റോഡ് താഴ്ന്നത്.

11 ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിശക്ത മഴക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

 

Tags: Rainkeralafallheavy
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies