ബഹ്റൈച്ച് : വിവാഹ ചടങ്ങിൽ ഡിജെ നടത്തിയതിനെ തുടർന്ന് വിവാഹം നടത്തില്ലെന്ന് മൗലാന . ഉത്തർ പ്രദേശിൽ ബഹ്റൈച്ച് ജില്ലയിലെ ധഖേർവ വസീർഗഞ്ചിലാണ് സംഭവം . ഖാസി സിക്കന്ദറാണ് വിവാഹചടങ്ങിനിടെ ഡിജെ നടത്തിയതിനെ എതിർത്തത് .
നസീർ അലി എന്നയാളിന്റെ മകളുടെ വിവാഹം ധഖേർവ വസീർഗഞ്ചിൽ താമസിക്കുന്ന സുബ്രതിയുടെ മകൻ അർമാനുമായാണ് ഉറപ്പിച്ചത്. ബഹ്റൈച്ച് ജില്ലയിലെ ഫഖർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഘാസിപൂർ തണ്ട് ഗ്രാമത്തിൽ വച്ചാണ് വിവാഹം നടത്താൻ നിശ്ചയിച്ചത് .
നിശ്ചിത സമയത്ത് ഡിജെയുടെ താളത്തിനൊത്ത് ആടിയും പാടിയും ഘോഷയാത്ര ഘാസിപൂർ ഗ്രാമത്തിലെ വേദിയിലെത്തി. എന്നാൽ വിവാഹ ഘോഷയാത്രയുടെ നടുവിൽ വരൻ ഇരിക്കുമ്പോൾ അവിടെ നിക്കാഹ് നടത്താനെത്തിയ മൗലാന സിക്കന്ദർ ഡിജെ നടത്തിയതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് നിക്കാഹ് നടത്താൻ വിസമ്മതിക്കുകയായിരുന്നു .
അത്തരം ഫാഷൻ ഇസ്ലാമിക ആചാരങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ തനിക്ക് ഈ വിവാഹം നടത്താൻ കഴിയില്ലെന്നും പറഞ്ഞു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ പലരും പറഞ്ഞിട്ടും മൗലാന വഴങ്ങിയില്ല . ഒടുവിൽ വരന്റെ അച്ഛനും ജ്യേഷ്ഠനും ഘോഷയാത്രയിൽ മൗലാനയോട് ക്ഷമാപണം നടത്തുകയും 1000 രൂപ പിഴ നൽകുകയും ചെയ്തു . തുടർന്നാണ് വിവാഹം നടത്താൻ മൗലാന തയ്യാറായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
അള്ളാഹുവിനെ വേദനിപ്പിക്കുന്നതൊന്നും മുസ്ലീങ്ങൾ ചെയ്യരുതെന്നും , വിശ്വാസങ്ങളെ മുറുകെ പിടിക്കണമെന്നും മൗലാനം പറയുന്നതും വീഡിയോയിൽ കേൾക്കാം .
Comments