മനുഷ്യരിലെ വാർദ്ധക്യം തടയാൻ കഴിയുമെന്ന് അവകാശപ്പെട്ട് ചൈനീസ് ശാസ്ത്രജ്ഞൻ . മനുഷ്യ ഭ്രൂണത്തിൽ മാറ്റം വരുത്തി ഈ പരീക്ഷണം നടത്താൻ കഴിയുമെന്നാണ് ചൈനയിൽ നിന്നുള്ള വിവാദ ശാസ്ത്രജ്ഞൻ ഹി ജിയാൻകുയി പറയുന്നത് .
2018-ൽ ജിയാൻകുയി ജീൻ പരിഷ്കരിച്ച കുട്ടിയെ സൃഷ്ടിച്ചതായി വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ വിവാദ പരീക്ഷണത്തിന് ശേഷം, നിയമവിരുദ്ധമായ മെഡിക്കൽ പ്രാക്ടീസ് സ്വീകരിച്ചതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടു. കഴിഞ്ഞ വർഷം ജയിൽ മോചിതനായ ശേഷം അദ്ദേഹം ബെയ്ജിംഗിൽ ഗവേഷണ ലാബ് തുറക്കുമെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് .
ജീൻ തെറാപ്പിയിലൂടെ അപൂർവ രോഗങ്ങളുടെ ചികിത്സയെക്കുറിച്ച് ഗവേഷണം നടത്തി. ജിയാൻകുയി മുമ്പ് മനുഷ്യ ഭ്രൂണത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചിരുന്നതായും ഇപ്പോൾ വീണ്ടും അതേ കാര്യം ചെയ്യാൻ തുടങ്ങിയതായും ആരോഗ്യ വിദഗ്ധർ പറയുന്നു.ജിയാൻകുയി മുമ്പ് നടത്തിയ ഗവേഷണം വളരെയധികം വിമർശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗവേഷണം തലമുറകളോളം മനുഷ്യന്റെ ഡിഎൻഎയെ ബാധിക്കുമെന്ന് പറയുന്ന ആരോഗ്യ വിദഗ്ധർ അനീതിപരവും അപകടകരവുമാണെന്നും കണക്കാക്കുന്നു
തന്റെ ഗവേഷണത്തിൽ എഡിറ്റ് ചെയ്ത ജീനുകളുള്ള എലി ഭ്രൂണങ്ങളും പിന്നീട് മനുഷ്യ ഭ്രൂണങ്ങളും ഉൾപ്പെടുത്തുമെന്നും ഈ മ്യൂട്ടേഷൻ അൽഷിമേഴ്സ് രോഗത്തിനെതിരെ സംരക്ഷണം നൽകുന്നുണ്ടോ എന്നറിയാൻ പഠിക്കുമെന്നും ജിയാൻകുയി പറയുന്നു.ഈ പരീക്ഷണത്തിന് മുമ്പ് സർക്കാരിന്റെ അനുമതിയും ധാർമ്മിക അനുമതിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ നിർദ്ദേശം ശാസ്ത്രീയമായി അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വിദഗ്ധർ വിശ്വസിക്കുന്നു. ജിയാൻകുയിയുടെ ഗവേഷണം ഉദ്ധരിച്ച്, ചൈനീസ് സർക്കാർ ജീൻ എഡിറ്റിംഗും അതുമായി ബന്ധപ്പെട്ട ധാർമ്മിക വശങ്ങളും പഠിക്കാൻ നടപടികൾ സ്വീകരിച്ചു.
Comments