തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാറാണ് നയൻതാര. ഒരു സിനിമാക്കഥപോലെ വിസ്മയിപ്പിക്കുന്ന ഒന്നാണ് നടിയുടെ അഭിനയ ജീവിതം. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന് തെന്നിന്ത്യയിൽ തന്റെതായ സ്ഥാനം നേടിക്കൊടുത്തത്. ബോക്സ്ഓഫീസ് വിജയങ്ങള്‍ കൊയ്തെടുക്കുമ്പോഴും വ്യത്യസ്തമായ സിനിമകള്‍ക്ക് കൈകൊടുക്കാന്‍ മറന്നില്ല എന്നതാണ് നയന്‍താരയുടെ വിജയ രഹസ്യം.
ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ടകുട്ടികൾക്കുമൊപ്പം സന്തോഷകരമായൊരു ജീവിതം നയിക്കുകയാണ് നയൻതാര. നടിയെക്കുറിച്ച് വിഘ്നേഷ് ശിവൻ പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ‘ഞങ്ങൾ ചിലപ്പോൾ സിനിമയൊക്കെ കണ്ടിരുന്ന് രാത്രി വളരെ വൈകിയാവും ഭക്ഷണം കഴിക്കുക, 12 മണിയ്‌ക്കോ ഒരു മണിയ്‌ക്കോ ഒക്കെ. ഞാൻ കഴിച്ചുകഴിഞ്ഞാൽ ആ പാത്രങ്ങളെല്ലാം അവൾ തന്നെ ക്ലീൻ ചെയ്ത് വൃത്തിയാക്കി എടുത്തുവച്ചിട്ടേ ഉറങ്ങുകയുള്ളൂ. ഇതൊരു ചെറിയ വിഷയമായിരിക്കും. വീട്ടിൽ 10 പേര് ജോലിയ്‌ക്ക് നിൽക്കുന്നുണ്ട്. അവരോട് ആരോടെങ്കിലും എണീറ്റ് ജോലി ചെയ്യാൻ പറഞ്ഞാൽ അവർ ചെയ്യും. പക്ഷേ അവളത് ചെയ്യില്ല. തനിയെ ചെയ്യാനേ ശ്രമിക്കൂ. ഇത്തരത്തിലുള്ള ഒരുപാട് ചെറിയ കാര്യങ്ങൾ…. എല്ലാം ചേർത്തുവച്ചു നോക്കുമ്പോൾ നയനൊരു നല്ല സ്ത്രീയാണ്. അതിനാൽ ഈ ബന്ധം വളരെ ഈസിയായി പോവുന്നു.’
എന്നാൽ ഈ വീഡിയോയ്‌ക്ക് വിഘ്നേഷിനെ വിമർശിച്ചുകൊണ്ടുള്ള കമന്റുകളും കാണാം. ‘എന്തൊരു അസംബന്ധമാണ്! ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ പ്ലേറ്റ് സ്വയം കഴുകുക, അല്ലെങ്കിൽ സഹായികൾ ചെയ്യട്ടെ. നയൻതാര അതു ചെയ്യുന്നതിനെ ഗ്ലോറിഫൈ ചെയ്യരുത്.’, ‘ഒന്നാമതായി, സ്വന്തം പ്ലേറ്റ് നിങ്ങൾ കഴുകുന്നില്ല എന്നത് തന്നെ ദയനീയമാണ്! എന്നിട്ട് നിങ്ങൾ പറയുന്നത്, ഇങ്ങനെയുള്ള സ്ത്രീകൾ ഉള്ളത് നിങ്ങൾക്ക് എളുപ്പമാണെന്ന്?’ ഇങ്ങനെയുള്ള നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ വരുന്നത്.
















Comments