ഏക്താ കപൂര്‍ നിര്‍മിക്കുന്ന മോഹന്‍ലാല്‍ ചിത്രം വൃഷഭയിലൂടെ അരങ്ങേറാന്‍ ബോളിവുഡ് നടന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായ കപൂര്‍.തെലുങ്കിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദ കിഷോറാണ്.പാന്‍-ഇന്ത്യന്‍ റിലീസിനായി ഒരുങ്ങുന്ന ചിത്രം തെലുങ്ക് മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലും റീലീസ് ചെയ്യും. അച്ഛനും മകനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കഥയാണ് വൃഷഭ പറയുന്നതെന്നാണ് സൂചന. ആക്ഷന്‍ ഡ്രാമ ത്രില്ലര്‍ ജോണറിലാണ് ചിത്രമെത്തുക
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വൃഷഭ സിനിമയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈ വൈആര്‍എഫ് സ്റ്റുഡിയോസില്‍ മോഹന്‍ലാല്‍ എത്തിയിരുന്നു. ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്താ കപൂര്‍ മോഹന്‍ലാലുമായി ചെയ്യുന്ന ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ഇത്.റോഷന്‍ മേക്ക, ഗരുഡ റാം, സിമ്രാന്‍, ശ്രീകാന്ത് എന്നിവര്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ദേവി ശ്രീ പ്രസാദാണ് ഒരുക്കുന്നത്. ക്രിഷ്, കുച്ച് കുച്ച് ഹോത്താ ഹേ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്തോഷ് തുണ്ടിയിലാണ് ഛായാഗ്രഹണം.
മോഹന്‍ ബി കേരെ കലാസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കെ എം പ്രകാശാണ്. കണക്ട് മീഡിയയുടെയും എവിഎസ് സ്റ്റുഡിയോയുടെയും സഹകരണത്തോടെ ബാലാജി ടെലിഫിലിംസിന്റെ ഏകതാ കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.
Comments