മുംബൈ : മുസ്ലീമായതിന്റെ പേരില്‍ തനിക്ക് സിനിമാ മേഖലയില്‍ നിന്ന് വിവേചനം അനുഭവിക്കേണ്ടി വന്നിട്ടില്ലെന്ന് നടി ഹുമ ഖുറേഷി. താനൊരു മുസ്ലീമാണെന്നോ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയായ ഒരാളാണെന്നോ തനിക്ക് തോന്നിയിട്ടില്ലെന്നും ഹുമ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാല യുഎസ് സന്ദർശനത്തിൽ മുസ്ലീം അവകാശങ്ങൾ സംരക്ഷിക്കുന്നതിനെക്കുറിച്ച് യുഎസ് മാദ്ധ്യമങ്ങൾ ചോദ്യം ഉയർത്തിയിരുന്നു. ഇത് ശരിയായ ചോദ്യമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ് ഹുമ ഖുറേഷി തന്റെ നിലപാട് വ്യക്തമാക്കിയത് .
50 വര്‍ഷമായി ഡല്‍ഹിയിലെ കൈലാഷ് കോളനിയില്‍ എന്റെ അച്ഛന് റെസ്റ്റോറന്റ് നടത്തുന്നുണ്ട്. എന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ആളുകള്‍ക്ക് തോന്നുന്നുണ്ടാകും.- ഹുമ ഖുറേഷി പറഞ്ഞു. അനുരാഗ് കശ്യപിന്റെ ഗാങ്സ് ഓഫ് വാസിപൂർ എന്ന ചിത്രത്തിലൂടെയാണ് ഹുമ പ്രശസ്തയായത്.
Comments