പഴവർഗ്ഗങ്ങളെല്ലാം തന്നെ വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. എന്നാൽ റംബൂട്ടാനിൽ അടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങളെപ്പറ്റി ഇന്നും പലർക്കും ധാരണയുണ്ടാകില്ല. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന റംബൂട്ടാൻ മഴക്കാലത്ത് കഴിക്കുന്നത് വളരെ നല്ലതാണ്. കാരണം ഇവ നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായകമാണ്. 100 ഗ്രാം റംബൂട്ടാനിൽ 40 മില്ലിഗ്രാം വിറ്റാമിൻ സിയുടെ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന കാര്യം പലർക്കും അറിയുവാൻ ഇടയില്ല. വിറ്റാമിൻ സിക്ക് പുറമേ വിറ്റാമിൻ എ, വിറ്റാമിൻ ബി9, ഫോളേറ്റ്, കാത്സ്യം, അയേൺ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, മറ്റ് ആന്റി ഓക്‌സിഡന്റുകൾ എന്നിവ റംബൂട്ടാനിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ റംബൂട്ടാന് ബാക്ടീരിയകളെ അകറ്റുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷിയെ സംരക്ഷിക്കുന്നതിനുമുള്ള കഴിവുണ്ട്.
ഇരുമ്പ് കോപ്പറും അടങ്ങിയിട്ടുള്ള റംബൂട്ടാൻ എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. അനീമിയ വരാതിരിക്കുന്നതിനും ദിവസവും ഡയറ്റിൽ ഇത് ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഫൈബർ വളരെയധികം അടങ്ങിയിട്ടുള്ള റംബൂട്ടാൻ ദഹനം മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായകമാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള പഴമായതിനാൽ തന്നെ ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്‌ക്കുന്നതിനും കൊളസ്‌ട്രോൾ കുറയ്‌ക്കുന്നതിനും ഹദയത്തിന്റെ ആരോഗ്യത്തിനും വളരെ ഉത്തമമാണ്. ശരീരത്തിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനും ഇവയ്‌ക്ക് കഴിയും. നാരുകൾ ധാരളം അടങ്ങിയിട്ടുള്ള റംബൂട്ടാൻ ശരീര ഭാരം കുറയ്‌ക്കുന്നതിനും ഉത്തമമാണ്. റംബൂട്ടാൻ കഴിക്കുന്നതിലൂടെ ഏറെ നേരം വയറ് നിറഞ്ഞിരിക്കുന്നതായി തോന്നുകയും ഇത് വിശപ്പിനെ തടയുകയും വണ്ണം കുറയ്‌ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ചർമ്മസൗന്ദര്യം സംരക്ഷിക്കുന്നതിനും നിർജ്ജലീകരണം തടയുന്നതിനും ശരീരത്തിൽ നിന്ന് വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും റംബൂട്ടാൻ വളരെയധികം ഉത്തമമാണ്. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ റംബൂട്ടാൻ ചർമ്മത്തിലെ ചുളിവുകളെ തടയുന്നതിനും ചർമ്മം തിളക്കമാർന്നതാക്കുന്നതിനും വളരെയധികം സഹായകമാണ്.
















Comments