അടുക്കളപ്പുറത്ത് ഉരുണ്ട് ഒതുങ്ങിയിരിക്കുന്ന മത്തൻ കുട്ടൻ ആള് നിസാരക്കാരനല്ല കേട്ടോ? പ്രത്യേകിച്ച് അതിലെ വിത്തുകൾ! അമിതഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന മത്തൻ വിത്തുകളിലെ ഗുണങ്ങൾ നമുക്കൊന്ന് അടുക്കളയിൽ നിന്നും അരങ്ങത്തേയ്‌ക്ക് കൊണ്ട് വന്നാലോ..?
ബി വിറ്റാമിനുകൾ, മഗ്നീഷ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നീ ധാതുക്കളുടെ കലവറയാണ് മത്തൻ വിത്തുകൾ ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്ന നാരുകൾ അടങ്ങിയിട്ടുള്ള മത്തങ്ങവിത്തുകൾ ആഹാരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
സാലഡുകൾ, സൂപ്പ്, എന്നിവയിൽ ഉൾപ്പെടുത്തി ഇവ കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. ഇത് വറുത്ത് പൊടിച്ചും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്. ദഹന സംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാൻ ഉത്തമമാണ് മത്തൻവിത്തുകൾ. ഇനി മത്തൻവിത്തുകൾ വെറുതെ കളയുന്നത് ഒഴിവാക്കി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നോക്കാം..
നിങ്ങളുടെ അമിതഭാരം ഹോർമോൺ വ്യതിയാനം കൊണ്ടുമായിരിക്കാം. അത്തരം സന്ദർഭങ്ങളിൽ ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
















Comments