ഗാസിയാബാദ് : മതപരിവർത്തന റാക്കറ്റുമായി ബന്ധപ്പെട്ട് ഗാസിയാബാദിൽ മൂന്ന് പേർ അറസ്റ്റിൽ .മുഹമ്മദ് റാഹിൽ, മുഷിർ, അബ്ദുല്ല അഹമ്മദ് എന്നിവരെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത് .
നോയിഡയിലെ സെക്ടർ 58 ലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ പിതാവാണ് ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത് . ജോലിയ്ക്ക് പോയി തുടങ്ങിയ തന്റെ മകൾ 6 മാസങ്ങൾക്ക് ശേഷം ഇസ്ലാമിക ആചാരങ്ങൾ പാലിച്ച് നിസ്കരിക്കാൻ തുടങ്ങിയെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് പെൺകുട്ടിയെ വീട്ടുകാർ ജോലിക്ക് പോകുന്നതിൽ നിന്ന് തടയുകയും നിരീക്ഷിക്കാൻ തുടങ്ങുകയും ചെയ്തു. എന്നാൽ പെൺകുട്ടി താൻ മുസ്ലീമാണെന്ന് പറയുകയും മറ്റ് കുടുംബാംഗങ്ങളെ ഇസ്ലാം സ്വീകരിക്കാൻ ഉപദേശിക്കുകയും ചെയ്തു.
പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോൾ മുഹമ്മദ് റാഹിൽ എന്ന വ്യക്തിയെ കുറിച്ച് വീട്ടുകാർക്ക് വിവരം ലഭിച്ചു. ഇയാളാണ് പെൺകുട്ടിയെ മതം മാറ്റിയതെന്ന് കാട്ടിയാണ് പിതാവ് പരാതി നൽകിയിരിക്കുന്നത് . യുവതിയെ ഓൺലൈനിൽ ഇസ്ലാമിക ആചാരങ്ങൾ പഠിപ്പിച്ചിരുന്നതായി മുഹമ്മദ് റാഹിൽ പോലീസിനോട് പറഞ്ഞു. .മുഹമ്മദ് മുഷിറാണ് മതപരിവർത്തന റാക്കറ്റിനു പിന്നിൽ പ്രവർത്തിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Comments