'ഇഎംഎസ് പറഞ്ഞതാണ് ശരി'; ശരിയത്ത്, ഏകീകൃത സിവിൽകോഡ് വിവാദത്തിൽ പ്രതികരണവുമായി എ വിജയരാഘവൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇഎംഎസ് പറഞ്ഞതാണ് ശരി’; ശരിയത്ത്, ഏകീകൃത സിവിൽകോഡ് വിവാദത്തിൽ പ്രതികരണവുമായി എ വിജയരാഘവൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 11:28 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ഏക സിവിൽ കോഡ് വിഷയത്തിൽ പ്രതികരണവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘൻ. ശരിയത്ത്, ഏകീകൃത സിവിൽകോഡ് വിഷയത്തിൽ ഇഎംഎസ് സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നെന്ന് വിജയരാഘവൻ പറഞ്ഞു. അത് കാൽനൂറ്റാണ്ട് മുമ്പുണ്ടായ കാര്യമാണ്. ആ ചർച്ചയിലേക്ക് ഇപ്പോൾ പോകണ്ടേതില്ല. അത്തരം പ്രസ്താവനകൾ ഉയർത്തിപ്പിടിച്ചുള്ള ചർച്ചകൾ ഇപ്പോൾ അപ്രസക്തമാണെന്നും വിജയരാഘവൻ പറഞ്ഞു.

ശരിയത്തിനെ ചൊല്ലി വിവാദങ്ങൾ ഒന്നുംതന്നെ അക്കാലത്ത് നടന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു. ഇഎംഎസ് ഉന്നയിച്ച കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് അദ്ദേഹം ശരിയത്തിന് എതിരാണെന്ന് അന്ന് പ്രചരിപ്പിച്ചിരുന്നു. അത്തരം ചർച്ചകൾ മുൻപേ തന്നെ അപ്രസക്തമായതാണെന്നും വിജയരാഘവൻ പറഞ്ഞു. ഇഎംഎസ് ഇക്കാര്യം ഉന്നയിക്കുമ്പോൾ കേന്ദ്രത്തിൽ ബിജെപിയായിരുന്നില്ല അധികാരത്തിൽ. അന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തര മന്ത്രി അമിത് ഷായോ ആയിരുന്നില്ല. അതിനാൽ ഇക്കാലത്ത് 25 വർഷങ്ങൾക്ക് മുൻപുള്ള പ്രസ്താവന ഉയർത്തിപ്പിടിച്ച് വാദങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും വിജയരാഘവൻ പറഞ്ഞു.

ഏകീകൃത സിവിൽ കോഡിനെതിരെ പ്രചരണം നടത്തി മുസ്ലീം വോട്ടുകൾ സമാഹരിക്കാനുള്ള ശ്രമങ്ങൾ നടക്കവെയാണ് വിഷയത്തിൽ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇഎംഎസ് നടത്തിയ പരാമർശം വീണ്ടും ചർച്ചയായത്. ശരിയത്തിനെ അംഗീകരിക്കരുതെന്നും രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കണമെന്നും ഇഎംഎസ് അഭിപ്രായപ്പെട്ടിരുന്നു. ആ പരാമർശത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സിപിഎം പ്രതിരോധത്തിലാകുകയായിരുന്നു. സമസ്ത നേതാക്കൾ തന്നെ സിപിഎമ്മിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് വിവാദ വീഡിയോയിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തന്നെ രംഗത്തുവന്നിരിക്കുന്നത്.

Tags: CPIMuniform civil codeA Vijayaraghavan
ShareTweetSendShare

More News from this section

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies