കൊൽക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പ് ദിനത്തിൽ പശ്ചിമ ബംഗാളിൽ നടന്ന ആക്രമണങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര യുവജനകാര്യ സഹമന്ത്രി നിഷിത് പ്രമാണിക്. ബംഗാളിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചതോടെ മരണത്തിന്റെ ഉത്സവമാണ് നടക്കുന്നതെന്നും സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തുവിടാൻ തൃണമൂൽ സർക്കാർ തയ്യാറാകുന്നില്ലെന്നും നിഷിത് പ്രമാണിക് കുറ്റപ്പെടുത്തി.
‘മരണങ്ങളും അക്രമങ്ങളും സംഭവിക്കരുതായിരുന്നു. തിരഞ്ഞെടുപ്പെന്നാൽ ജനാധിപത്യത്തിന്റെ ഉത്സവമാണ്. എന്നാൽ ഇത്തവണ ബംഗാളിൽ നടന്നത് ജനാധിപത്യത്തിന്റെ ഉത്സവമല്ല, മറിച്ച് മരണത്തിന്റെ ഉത്സവമാണ് ‘ – മുഖ്യമന്ത്രി മമതാ ബാനർജിയെ വിമർശിച്ച് നിഷിത് പ്രമാണിക് പറഞ്ഞു. ഈ വർഷം ബംഗാൾ അഭിമുഖീകരിച്ച തിരഞ്ഞെടുപ്പ് രീതി ജനാധിപത്യത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണ്. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട ദിനമായി ബംഗാൾ തദ്ദേശ തിരഞ്ഞെടുപ്പ് മാറിയെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഏകദേശം പത്തിലധികം പേരാണ് പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ മരിച്ചത്. സംസ്ഥാനത്തെ പല പോളിംഗ് ബൂത്തുകളിലും കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വ്യാപകയായി അക്രമങ്ങൾ നടന്നിരുന്നു. അക്രമികൾ ബാലറ്റ് പേപ്പറുകൾ കത്തിക്കുകയും പോളിംഗ് സ്റ്റേഷനുകൾക്ക് തീയിടുകയും ചെയ്തു. ബിജെപിയുടെ പോളിംഗ് ഏജന്റ് ഉൾപ്പടെ സംഭവത്തിൽ കൊല്ലപ്പെട്ടിരുന്നു.
















Comments