മോഹൻലാൽ സംവിധായകൻ എന്ന നിലയിൽ അരങ്ങേറ്റം കുറിയ്‌ക്കുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൽ പ്രാധാന റോൾ അവതരിപ്പിക്കുന്നതും താരരാജാവ് തന്നെയാണ്. ഒരു ഫാന്റസി ചിത്രമെന്ന നിലയിലാണ് ചിത്രമൊരുക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ ഒരു സംഘട്ടന രംഗമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പ്രശസ്ത ആക്ഷൻ ഡയറക്ടർ ജെയ് കെ ജക്രിത് അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച രംഗങ്ങളാണ് വൈറലായിരിക്കുന്നത്. പ്രിവിസ് ഫൈറ്റ് രംഗങ്ങളുടെ വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.
വാളും പരിചയും ഉപയോഗിച്ചുകൊണ്ടുള്ള അതിഗംഭീര ഫൈറ്റാണ് വീഡിയോയിൽ ഉള്ളത്. ബറോസ് ത്രിഡിയും അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ നിന്നും നീക്കം ചെയ്ത ചില സംഘട്ടനങ്ങൾ നിങ്ങളെ കാണിക്കുവാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കാനാകുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് ജെയ് ജെ ആരാധകർക്കായി വീഡിയോ പങ്കുവെച്ചത്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷിടിക്കുകയാണ് വീഡിയോ. ബറോസിനോടുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്ന തരത്തിലാണ് വീഡിയോ എന്നാണ് കമന്റുകൾ നിറയുന്നത്. ഇതിന് പുറമേ ഗംഭീര രംഗങ്ങൾ എന്തിനാണ് ഒഴിവാക്കിയത് എന്ന ചോദ്യം ഉന്നയിക്കുന്നവരുമുണ്ട്.
ചിത്രീകരണം പൂർത്തിയായ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടരിക്കുകയാണ്. സിനിമ അടുത്ത വർഷം തീയേറ്ററുകളിലേക്കെത്തും. ത്രിഡി സാങ്കേതികവിദ്യയിൽ ഏറ്റവും കുറ്റമറ്റ രീതിയിലാണ് മോഹൻലാൽ ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. മൈഡിയർ കുട്ടിച്ചാത്തനിൽ ഉപയോഗിച്ച ഗ്രാവിറ്റി ഇല്യൂഷൻ ടെക്‌നിക് ഇതിലും പരീക്ഷിക്കുന്നുണ്ട്. ചിത്രത്തിൽ വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമായാണ് മോഹൻലാൽ എത്തുന്നത്.
















Comments