യാത്ര ചില ആളുകൾക്കെങ്കിലും ഒരു ലഹരിയാണ്. ചിലവുകുറവാണെന്നതും യാത്രചെയ്യാൻ സൗകര്യപ്രദമാണെന്നതും കണക്കിലെടുത്ത് മിക്കപ്പോഴും യാത്രകൾക്കായി നമ്മൾ ട്രെയിനിനെയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാൽ പലപ്പോഴും രണ്ടും മൂന്നും ദിവസം എടുക്കുന്ന യാത്രകൾ വിരസത നിറഞ്ഞതായിരിക്കും എന്നകാരണത്താൽ ട്രെയിൻ യാത്രകളെ ഒഴിവാക്കുന്നവരും നമുക്കിടയിലുണ്ട്.
വേഗതയ്‌ക്കൊരു പരിഹാരമായി വന്ദേഭാരത് എത്തിയപ്പോൾ ഈ അസൗകര്യങ്ങൾ നമ്മൾ മറന്നു തുടങ്ങി. വേഗത്തിലെത്തുന്നതും മികവുറ്റ അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്ത് വന്ദേഭാരത് യത്രയ്‌ക്കായി തിരഞ്ഞെടുക്കുന്നത് വർധിച്ചു. ഗതാഗത സംവിധാനത്തിൽ മാത്രമല്ല വിനോദ സഞ്ചാരത്തിലും വൻ മാറ്റമാണ് വന്ദേഭാരതിന്റെ കടന്നുവരവോടുകൂടി സംഭവിച്ചത്. ഇത്തരത്തിൽ വന്ദേഭാരതിൽ യാത്രചെയ്ത് സന്ദർശിക്കാവുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെട്ടാലോ..?
ജോധ്പൂർ- സബർമതി വന്ദേഭാരത് എക്‌സ്പ്രസ്
ആറര മണിക്കൂർകൊണ്ട് 446 കിലോമീറ്റർ ദൂരം ഓടുന്ന ട്രെയിനിന് മഹേശന, പലൻപൂർ, അബു റോഡ്, ഫാൽന, പലി മർവാർ എന്നീടങ്ങളിൽ സ്റ്റോപ്പുണ്ട്. രാജസ്ഥാനിനെയും, ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ നിങ്ങൾക്ക് നല്ലൊരു യാത്ര പ്രദാനം ചെയ്യുന്നു.
ഗൊരഖ്പൂർ- ലക്‌നൗ വന്ദേഭാരത് എക്‌സ്പ്രസ്
ഉത്തർപ്രദേശിലെ നഗരങ്ങളായ ലക്‌നൗ-ഗൊരഖ്പുർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ മിനി വന്ദേഭാരത്, പുണ്യപുരാതന തീർത്ഥാടന കേന്ദ്രങ്ങളായ അയോദ്ധ്യ രാമ ജന്മഭൂമി, ഗോരഖ്‌നാഥ് എന്നീ ക്ഷേത്ര വഴികളിലൂടെയും കടന്നുപോകുന്നു. 4 മണിക്കൂർകൊണ്ടാണ് ട്രെയിൻ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.
ഗുവാഹത്തി- ജൽപൈഗുരി വന്ദേഭാരത് എക്‌സ്പ്രസ്
ഗുവാഹത്തിയിൽനിന്നും ജൽപൈഗുരിയിലേക്കുള്ള 411 കിലോമീറ്റർ ദൂരം അഞ്ചരമണിക്കൂർകൊണ്ട് ഈ വന്ദേഭാരത് എക്‌സ്പ്രസ് പിന്നിടും.
വടക്കുകിഴക്കൻ മേഖലയിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസാണിത്.
ഡെറാഡൂൺ- ഡൽഹി ആനന്ദ് വിഹാർ ടെർമിനസ് വന്ദേഭാരത് എക്‌സ്പ്രസ്
4 മണിക്കൂർ 45 മിനുട്ട് കൊണ്ട് 302 കിലോമീറ്റർ ഓടുന്ന ഈ ട്രെയിൻ രാവിലെ 7 മണിയ്‌ക്ക് ഡെറാഡൂണിൽ നിന്നും തിരിച്ച് രാവിലെ 11:45 ന് ഡൽഹിയിലെ ആനന്ദ് വിഹാർ ടെർമിനലിൽ എത്തുന്നു.
ന്യൂഡൽഹി- ശ്രീ മാതാ വൈഷ്ണോ ദേവി കാത്ര വന്ദേഭാരത് എക്‌സ്പ്രസ്
ഡൽഹിയിൽ നിന്നും രാവിലെ 6 മണിയ്‌ക്ക് യാത്രപുറപ്പെടുന്ന ട്രെയിൻ കശ്മീരിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീ മാതാ വൈഷ്ണോ ദേവി കാത്രയിൽ 8 മണിക്കൂർകൊണ്ട് എത്തിച്ചേരുന്നു.
Comments