ആവേശകരമായ ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയെ മൂന്ന് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ടിന്റെ വമ്പൻ തിരിച്ചുവരവ്. മൂന്ന് വിക്കറ്റിനാണ് ആതിഥേയരായ ഇംഗ്ലണ്ട് തിരിച്ചടിച്ചത്. ഒരു ദിവസം ബാക്കി നിൽക്കേയാണ് ഇംഗ്ലണ്ടിന്റെ ജയം. ഓസ്ട്രേലിയ ഉയർത്തിയ 251 റൺസായിരുന്നു ഇംഗ്ലണ്ടിന് മറികടക്കേണ്ടിയിരുന്നത്. രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ഇത് മറികടന്നു.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് പ്രതീക്ഷകൾ സജീവമാക്കി. ഇതോടെ സ്കോർ 2-1 ആയി. ആദ്യ രണ്ട് ടെസ്റ്റുകളിലും ഓസ്ട്രേലിയ വിജയിച്ചതോടെ മൂന്നാം ടെസ്റ്റിൽ വിജയം നേടുകയെന്നത് ഇംഗ്ലണ്ടിന് അനിവാര്യമായിരുന്നു. മൂന്നാം ടെസ്റ്റിൽ വിജയിച്ചിരുന്നെങ്കിൽ ഓസീസിന് പരമ്പര നേടാനാകുമായിരുന്നു.
വിക്കറ്റ് നഷ്ടപ്പെടാതെ 27 റൺസ് എന്ന നിലയിൽ നാലാം ദിനം ഇന്നിംഗ്സ് ആരംഭിച്ച ഇംഗ്ലണ്ടിന് തുടക്കം തന്നെ വിക്കറ്റുകൾ നഷ്ടമായി. അഞ്ചാമനായി ബാറ്റിംഗിനിറങ്ങിയ ഹാരീ ബ്രൂക്ക് 93 പന്തുകളിൽ നിന്നും നേടിയ 75 റൺസാണ് ഇംഗ്ലണ്ടിനെ തുണച്ചത്. എട്ടാം വിക്കറ്റിൽ ക്രിസ് വോക്സും(32) മാർക്ക് വുഡും(16) ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി.
















Comments