ന്യൂഡൽഹി: സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയുമായി ചർച്ചകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മഴക്കെടുതി മൂലം സംസ്ഥാനത്തുണ്ടാകുന്ന നാശനഷ്ടം, റോഡുകളുടെ അവസ്ഥ, കാർഷിക മേഖലയുടെ നിലവിലെ സാഹചര്യം എന്നിവയെക്കുറിച്ച് പ്രധാനമന്ത്രി ചർച്ച ചെയ്തു.
തുടർച്ചയായി പെയ്യുന്ന മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടതിന്റെയും പൊതുസ്വത്ത് നഷ്ടമായതിന്റെയും കൃത്യമായ കണക്കുകൾ പ്രധാനമന്ത്രിയ്‌ക്ക് മുന്നിൽ മുഖ്യമന്ത്രി ,മർപ്പിച്ചു. വിളകൾക്കുണ്ടായ നാശനഷ്ടവും കർഷകർക്കുണ്ടായ സാമ്പത്തിക നഷ്ടവും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
സർക്കാരും എസ്ഡിആർഎഫും പോലീസും പൂർണ ജാഗ്രതയിലാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മണ്ണിടിഞ്ഞ് തകർന്ന റോഡുകൾ ഗതാഗത യോഗ്യമാക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ പൂർണ സഹകരണം സംസ്ഥാനത്തിന് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി് ഉറപ്പ് നൽകി. നാശനഷ്ടങ്ങളെക്കുറിച്ചും സംസ്ഥാനത്ത് നടക്കുന്ന രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിലയിരുത്തി.
















Comments