മിർമുർ: ഇന്ത്യ- ബംഗ്ലാദേശ് പരമ്പരയിലെ രണ്ടാം ട്വന്റി ട്വന്റി മത്സരം ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. മലയാളി താരം മിന്നു മണിക്ക് ടീമിൽ സ്ഥാനം ലഭിച്ചു.
ആദ്യ ട്വന്റി-20യിലെ 7 വിക്കറ്റ് ജയത്തിന്റെ പിൻബലത്തിലാണ് ഇന്ത്യൻ വനിതകൾ ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നത്. ഉച്ചയ്‌ക്ക് 1.30 ന് ബംഗ്ലാദേശിലെ ഷേർ ഇ ബംഗ്ല സ്‌റ്റേഡിയത്തലാണ് മത്സരം. ഫാൻകോഡ് ആപ്പിലും ബംഗ്ലാദേശ് ക്രിക്കറ്റ് യൂടൂബ് ചാനലിലും മത്സരം തത്സമയം കാണാം. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.
ഇന്ത്യൻ വനിതാ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ)സ്മൃതി മന്ഥന, പൂജവസ്ത്രേകർ, ദീപ്തി ശർമ, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, അമൻജ്യോത് കൗർ, ബറേദി അനുഷ, മിന്നു മണി
Comments