ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ മഹേന്ദ്രസിങ് ധോണി സ്വാധീനം ചെറുതല്ല. സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, മിതാലി രാജ്, എന്നിവരുടെ ക്രിക്കറ്റ് യാത്രകളിൽ ധോണിയെന്ന നായകന്റെ പങ്ക് പലപ്പോഴും കടന്നുവന്നിട്ടുണ്ട്. ഇക്കാര്യം വനിതാ താരങ്ങൾ തന്നെ ഓരോ ഘട്ടത്തിലും തുറന്നുപറഞ്ഞിട്ടുണ്ട്.
‘ആത്മവിശ്വാസം, തന്ത്രപരമായ മിടുക്ക്, സമ്മർദ്ദത്തെ അതിജീവിക്കാനുളള കഴിവ,് കളിയോടുള്ള സമീപനം, സഹതാരങ്ങളെ പ്രചോദിപ്പിക്കുന്നത് എന്നീ ഘടകങ്ങളാണ് തങ്ങളെ സ്വാധീനിച്ചതെന്ന് ഇന്ത്യയുടെ വനിതാ താരങ്ങൾ പറഞ്ഞു.
2011 ലോകകപ്പ് ഫൈനലിനെ കുറിച്ചും എം.എസ് ധോണി തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെകുറിച്ചും പറയുകയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാന. കളിക്കളത്തിലിറങ്ങുമ്പോഴുളള എം.എസ് ധോണിയുടെ ആത്മവിശ്വാസവും സഹകളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള പെരുമാറ്റവും ഏറെ സ്വാധീനിച്ചു. ‘തനിക്ക് ചുറ്റുമുളള ഏവരെയും മികച്ച ക്രിക്കറ്റുകാരനും മികച്ച മനുഷ്യനുമാകുന്നതിൽ ധോണി പങ്ക് വഹിച്ചിട്ടുണ്ട്’ ബിസിസിഐ ട്വിറ്ററിൽ പങ്കുവഹിച്ച മന്ഥാനയുടെ വിഡീയോയിൽ താരം പറഞ്ഞു. അടുത്ത തലമുറയിലെ കളിക്കാരിൽ ധോണിയുടെ സ്വാധീനം വിലമതിക്കാനാവത്തതാണ്. എന്റെ കരിയറിലും അദ്ദേഹം സ്വാധീനം ചെലുത്തിയിട്ടുണ്ട് താരം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പറഞ്ഞതിങ്ങനെയാണ് ധോണിയുടെ ഗെയിം പ്ലാൻ അസാധാരണമാണ്. കളിക്കളത്തിലെ യഥാർത്ഥ നായകൻ തന്നെയാണ് അദ്ദേഹം. ധോണിയുടെ പഴയ മത്സര വീഡിയോകൾ കാണുന്നത് വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുമെന്ന് താരം പറഞ്ഞു. കളിക്കളത്തിൽ എന്നെയും ടീമിനെയും സഹായിക്കുന്ന ചെറിയ കാര്യങ്ങൾ ധോണിയിലൂടെ എടുക്കാൻ ഞാൻ ശ്രമിക്കാറുണ്ട്,” ധോണിയുടെ ക്യാപ്റ്റൻസി തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വലുതാണ് കൗർ പറഞ്ഞു.
‘അവനെപ്പോലെ മറ്റൊരാൾ ഉണ്ടാകില്ല, അയാൾ എക്കാലത്തെയും മികച്ച ഒരു ഇതിഹാസമാണ്, തീവ്രമായ നിമിഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ധോണിയുടെ കഴിവും ഒരു ചെറിയ പട്ടണത്തിൽ നിന്ന് ദേശീയ ഐക്കണിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയും എന്നിൽ ആഴത്തിൽ പ്രതിധ്വനിച്ചു. ധോണിയെ കുറിച്ച് മിതാലി രാജ് പറഞ്ഞത് ഇങ്ങനെയാണ്.
















Comments