മിർപുർ: ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി-ട്വന്റി പരമ്പരയിൽ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയ്‌ക്ക് നിശ്ചിത ഓവറിൽ 95 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇന്ത്യൻ നിരയിൽ 4 പേർക്കേ രണ്ടക്കം കടക്കാൻ കഴിഞ്ഞുള്ളൂ. 19 റൺസ് നേടിയ ഷെഫാലി വർമ്മയാണ് ടോപ് സ്‌കോറർ. മലയാളി താരം മിന്നു മണി 3 ബോളിൽ നിന്ന് ഒരു ബൗണ്ടറി അടക്കം 5 റൺസ് നേടി. 3 വിക്കറ്റ് നേടിയ സുൽത്താന ഖാത്തൂണാണ് ബംഗ്ലാദേശ് നിരയിലെ താരം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 12 റൺസിനിടെ 2 വിക്കറ്റ് നഷ്ടമായി. മലയാളി താരം മിന്നു മണിക്ക് രണ്ടാം മത്സരത്തിലും വിക്കറ്റ് നേടാനായി. രണ്ട് ഓവർ എറിഞ്ഞ താരം ഒരു മെയ്ഡ് ഇനും ഒരു വിക്കറ്റും സ്വന്തം പേരിൽ ചേർത്തു.
Comments