രോഹിത്തിനൊപ്പം സഞ്ജു ഓപ്പണറാകട്ടെയെന്ന് മുൻ സെലക്ടർ; ഏകദിനത്തിൽ താരം ടീമിലുണ്ടാകുമെന്ന പ്രതീക്ഷയിൽ ആരാധകർ, ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രോഹിത്തിനൊപ്പം സഞ്ജു ഓപ്പണറാകട്ടെയെന്ന് മുൻ സെലക്ടർ; ഏകദിനത്തിൽ താരം ടീമിലുണ്ടാകുമെന്ന പ്രതീക്ഷയിൽ ആരാധകർ, ടെസ്റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 06:19 pm IST
FacebookTwitterWhatsAppTelegram

ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കൊപ്പം ഓപ്പണറായി മലയാളി താരം സഞ്ജു സാംസണെ ഇറക്കണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ സിലക്ടർ എം.എസ്.കെ. പ്രസാദ്. മദ്ധ്യനിരയിൽ സൂര്യകുമാർ യാദവുണ്ടായതിനാൽ സഞ്ജു ഓപ്പണിംഗ് ഇറങ്ങണമെന്നാണ് പ്രസാദിന്റെ നിലപാട്. എന്നിരുന്നാലും, ഒരു അവസരം ലഭിച്ചാൽ ബാറ്റിംഗ് നിരയിൽ സാംസൺ എവിടെയെത്തുമെന്നത് രസകരമായിരിക്കും. ഇഷാൻ കിഷനൊപ്പം 17 അംഗ ടീമിലെ രണ്ടാമത്തെ വിക്കറ്റ് കീപ്പർ-ബാറ്റർ ഓപ്ഷനാണ് അദ്ദേഹം.

ഇന്ത്യയുടെ നാലാം നമ്പർ ആശയക്കുഴപ്പത്തെക്കുറിച്ച് സംസാരിച്ച എംഎസ്‌കെ പ്രസാദ് ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്, സൂര്യകുമാർ യാദവിന് മറ്റുള്ളവരേക്കാൾ മുൻഗണന നൽകുമെന്നും, അതേസമയം ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസൺ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുന്നത് കാണുന്നതിൽ അതിശയിക്കാനില്ലെന്നുമാണ് പറഞ്ഞത്. ” സഞ്ജു സാംസണും സൂര്യകുമാർ യാദവും തമ്മിൽ ഒരു മത്സരം ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. സഞ്ജു ഒരു ടോപ് ഓർഡർ ബാറ്ററും സൂര്യ മധ്യനിര 4, 5 നമ്പർ ബാറ്ററുമാണ്. രോഹിത് ശർമ്മയ്‌ക്കൊപ്പം സഞ്ജു സാംസണും ഓപ്പൺ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾക്കറിയില്ല . അതിനാൽ സഞ്ജുവും സൂര്യയും തമ്മിൽ മത്സരമില്ലെന്ന് ഞാൻ കരുതുന്നു”. ഇന്ത്യൻ ടീമിലെ മത്സരം സഞ്ജുവും ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും തമ്മിലായിരിക്കുംമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാലും, ഫിനിഷറുടെ റോളിനായി സാംസണെ പരിഗണിച്ചാൽ ഇന്നിംഗ്സ് ഓപ്പണിംഗിനായി പരിഗണിക്കാൻ സാദ്ധ്യതയില്ല. 50 ഓവർ ക്രിക്കറ്റിൽ 66 ശരാശരിയുള്ള സാംസൺ, കഴിഞ്ഞ വർഷം നവംബറിലെ ന്യൂസിലാൻഡ് പരമ്പരയ്‌ക്ക് ശേഷം ആദ്യമായാണ് ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്.ബുധനാഴ്ച ടെസ്റ്റ് പരമ്പരയോടെയാണ് ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനം തുടങ്ങുന്നത്. ജൂലൈ 12 മുതൽ 16 വരെ ഡൊമിക്കയിലെ റോസോവിലുള്ള വിൻഡ്സർ പാർക്കിലാണ് ടെസ്റ്റ് പരമ്പര അരങ്ങേറുക. 2021-23ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് മത്സരം. ജൂലൈ 27, 29, ഓഗസ്റ്റ് 1 തീയതികളിലാണ് ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ.

2013 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കഴിഞ്ഞ 10 വർഷമായി ഒരു ഐസിസി കിരീടവും നേടാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സാധിച്ചിട്ടില്ല. അതിനുശേഷം രണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ നാല് ഐസിസി ഇവന്റ് ഫൈനലുകളിൽ ഇന്ത്യ പരാജയപ്പെട്ടു. 10 വർഷത്തെ കാത്തിരിപ്പിന് വിരാമമിടാൻ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബർ 5 ന് അഹമ്മദാബാദിൽ ആരംഭിക്കും, ഫൈനൽ മത്സരവും അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ നവംബർ 19ന് നടക്കും.

 

Tags: ROHITH SHARMAMSK PrasadSANJU V SAMSON
ShareTweetSendShare

More News from this section

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! യുവാക്കൾക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies