കോട്ടയം: വൈക്കത്ത് കള്ള് ഷാപ്പിനുളളിൽ നിന്ന് വയോധികന്റെ മൃതദേഹം കണ്ടെത്തി. പൂനലൂർ സ്വദേശി ബിജു ജോർജിന്റെ മൃതദേഹമാണ് കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വൈക്കം പെരുഞ്ചില്ല ഷാപ്പിന് സമീപമാണ് വയറിൽ നിന്നും രക്തം ഒഴുകുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഒന്നരമാസം മുമ്പ് വരെ സമീപത്തെ മത്സ്യമാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന ബിജുവിനെ പിന്നീട് മോഷണത്തിന്റെ പേരിൽ ഇവിടെ നിന്നും പറഞ്ഞു വിട്ടിരുന്നതായി പോലീസ് പറയുന്നു.
ഇന്ന് രാവിലെ ഷാപ്പിലേക്ക് കയറുന്നതും ഇറങ്ങുന്നതുമായുള്ള ദൃശ്യം സമീപത്തെ സിസിടിവിയിൽ നിന്നും പോലീസിന് ലഭിച്ചു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഇദ്ദേഹത്തിന്റെ വയറിന് കുത്തേറ്റതായി പറയുന്നു. ഷാപ്പിനകത്ത് ഉണ്ടായ പ്രശ്‌നമാണോ പുറത്തേക്ക് ഇറങ്ങിയതിനു ശേഷം ഇദ്ദേഹത്തെ ആരെങ്കിലും കുത്തിയതാണോ എന്ന സംശയത്തിലാണ് പോലീസ്. വൈക്കം എസ്പി നകുൽരാജ് ദേശ്മുഖിന്റെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Comments