ശ്രീനഗർ: ഭീകരവാദ സംഘടനയായ ലഷ്‌കർ ഇ ത്വായ്ബയിലെ അഞ്ച് ഭീകകരെ അറസ്റ്റ് ചെയ്ത് ജമ്മുകശ്മീർ പോലീസ്. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. കശ്മീരിലെ ബുദ്ഗാം ജില്ലയിൽ നിന്നാണ് ഭീകരർ അറസ്റ്റിലായത്. ഇവരിൽ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.
ഖാഗ് സ്വദേശികളാണ് പിടിയിലായ ഭീകരരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അടുത്തിടെ കശ്മീരിലെ ഷോപ്പിയാനിൽ നിന്നും രണ്ട് ലഷ്‌കർ ഭീകരരെ പോലീസ് പിടികൂടുകയും സ്‌ഫോടക വസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പോലീസും സെൻട്രൽ റിസർവ് സേനയും ചേർന്നാണ് ഭീകരരെ പിടികൂടിയത്. പിസ്റ്റൾ, മാഗസിൻ, നാല് പിസ്റ്റൾ റൗണ്ടുകൾ, സൈലൻസർ, ഐഇഡി, റിമോട്ട് കൺട്രോൾ എന്നിവയുൾപ്പെടെ കണ്ടെത്തിയിരുന്നു. ജമ്മുകശ്മീരിലെ വിവിധ ഭാഗങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Comments