മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ യുകെ കെന്റിലെ ലാവൻഡർ ഫാം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. രമേശ് പിഷാരടി, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, മകൻ ഇസഹാക്ക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിനീഷ് ചന്ദ്ര എന്നിവരാണ് മഞ്ജു വാര്യർക്കൊപ്പം ലാവൻഡർ ഫാം സന്ദർശിച്ചത്.
ഇതിന് പിന്നാലെ ലണ്ടനിലെ തെരുവുകളിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു വാര്യർ. ‘റാൻഡം’ എന്ന തലക്കെട്ടും ലണ്ടൻ എന്ന ഹാഷ് ടാഗും താരം ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
സ്‌റ്റൈലിഷായ ചിത്രങ്ങൾക്ക് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.
യുകെയിൽ നടന്ന അവാർഡ് നിശയുടെ ഭാഗമാകുന്നതിനായിരുന്നു മഞ്ജു വാര്യർ ലണ്ടനിലെത്തിയത്. മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച ആനന്ദ് ടിവിയുടെ അവാർഡ് നിശയിൽ പങ്കെടുക്കാൻ നിരവധി മലയാള താരങ്ങൾ എത്തിയിരുന്നു. മഞ്ജു വാര്യർ മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരവും, കുഞ്ചാക്കോ ബോബൻ മികച്ച നടനുള്ള പുരസ്‌കാരവും രമേശ് പിഷാരടി മികച്ച സ്വഭാവ നടനുമുള്ള അംഗീകാരവും കരസ്ഥമാക്കി. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, ടൊവിനോ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Comments