ഇടുക്കി: ചിന്നക്കനാലിനെ വിറപ്പിച്ചിരുന്നത് അരിക്കൊമ്പൻ ആയിരുന്നെങ്കിൽ മറയൂരിലെ ജനങ്ങൾക്ക് പേടിസ്വപ്‌നം പടയപ്പയാണ്. തോട്ടം തെഴിലാളികളുടെ അരിയെടുത്ത് കഴിച്ച ശേഷം കാട്ടിലേയ്‌ക്ക് പോയ പടയപ്പ തിരികെ വരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. പടയപ്പ മറയൂർ ജനവാസ കേന്ദ്രങ്ങളിലിറങ്ങാതിരിക്കാൻ വാച്ചർമാരെ വനം വകുപ്പ് നിയമിച്ചിട്ടുണ്ട്.
അരിക്കൊതിയനായ അരിക്കൊമ്പന്റെ പാത പിന്തുടരാനുള്ള ശ്രമത്തിലാണ് പടയപ്പയും. കഴിഞ്ഞ ദിവസം പാമ്പൻ മലയിലെ തോട്ടം തൊഴിലാളികളുടെ ലയത്തിൽ നിന്ന് ഒരു ചാക്ക് അരിയാണ് പടയപ്പ അടിച്ചുകൊണ്ട് പോയത്. അഞ്ച് വീടുകളാണ് ആന തകർത്തത്. നാട്ടുകാർച്ചേർന്ന് പടക്കം പൊട്ടിച്ചാണ് ആനയെ കാട്ടിലേയ്‌ക്കയ്ച്ചത്. പടയപ്പ നാട്ടിലേക്കിറങ്ങാതിരിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയതോടെയാണ് വാച്ചർമാരെ നിയോഗിച്ചിരിക്കുന്നത്.
















Comments