പാരിസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് തുടക്കമായി. പാരിസിലെ ഓർലി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയ്ക്ക് ആഡംബരമായ സ്വീകരണമാണ് ഫ്രാൻസ് ഒരുക്കിയത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണി പ്രധാനമന്ത്രിയെ സ്വീകരിച്ചു. വിമാനത്താവളത്തിൽ തടിച്ചുകൂടിയ ഇന്ത്യൻ പ്രവാസി അംഗങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.
ഫ്രഞ്ച് സെനറ്റ് പ്രസിഡന്റ് ജെറാർഡ് ലാർച്ചർ, പ്രധാനമന്ത്രി എലിസബത്ത് ബോൺ എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പുതിയ കരാറുകൾ, പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളെ കേന്ദ്രീകരിച്ചായിരിക്കും ചർച്ചകൾ നടക്കുക. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ അത്താഴവിരുന്നിൽ അദ്ദേഹം പങ്കെടുക്കും. തുടർന്ന് ലാ സീൻ മ്യൂസിക്കേലിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
#WATCH | PM Narendra Modi greets members of the Indian diaspora who have gathered in Paris to welcome him. pic.twitter.com/pg6lYMcxEv
— ANI (@ANI) July 13, 2023
“>
ഫ്രാൻസ് സന്ദർശനം ഉഭയകക്ഷി ബന്ധത്തിന് പുതിയ ഉണർവ് നൽകുമെന്ന ആത്മവിശ്വാസം പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് മാക്രോണുമായി ചർച്ചകൾ നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. മാക്രോണിന്റെ ഔദ്യോഗിക ക്ഷണപ്രകാരം ഫ്രാൻസിലെത്തിയ മോദി ജൂലൈ 15-ന് അബുദാബിയിലേക്ക് യാത്ര തിരിക്കും.
Comments