വിംബിൾഡൺ സെമി കാണാൻ മോഹൻലാൽ, സോഷ്യൽ മീഡിയയിൽ പങ്കിട്ട സെൽഫി വൈറൽ

Published by
Janam Web Desk

ലണ്ടൻ:വനിതാ വിഭാഗം വിംബിൾഡൺ സെമിഫൈനൽ കാണാൻ ലണ്ടനിലെത്തി മോഹൻലാൽ. വിംബിൾഡൺ 2023-ലെ ഏറ്റവും മികച്ച കളിക്കാരിലൊരാളയ യുക്രെയ്ൻ താരം എലീന സ്വിറ്റോലിനയും ചെക്ക് താരം മാർക്കറ്റാ വോണ്ട്രോസോവയും തമ്മിലുളള മത്സരം കാണാനാണ് താരം വിംബിൾഡൺ വേദിയിലെത്തിയത്.

വിംബിൾഡൺ വീക്ഷിക്കുന്ന ചിത്രം താരം തന്നെയാണ് പങ്കു വച്ചത്. ഇതിനകം തന്നെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.

ചെക്ക് താരം മാർക്കറ്റാ വോണ്ട്രോസോവ നാല് ഗ്രാൻഡ് സ്ലാം ചാമ്പ്യന്മാരെ അട്ടിമറിച്ച് വിമ്പിംൾഡൺ വനിതാ സെമിയിലെത്തിയ എലീന സ്വിറ്റോലിനയെ തോൽപ്പിച്ച് വിമ്പിംൾഡൺ വനിതാ സിംഗിൾസ് ഫൈനലിലെത്തി. ജൂലൈ 15നാണ് വനിതാ വിഭാഗം ഫൈനൽ.

Share
Leave a Comment