തെന്നിന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ രാജകീയ വരവേൽപ്പായിരുന്നു നടൻ രാം ചരണിന്റെയും ഉപസാനയുടെയും മകൾക്ക് ആരാധകർ നൽകിയത്. ജൂൺ 20-നായിരുന്നു നടൻ രാം ചരൺ- ഉപാസന കാമിനേനി ദമ്പതികൾക്ക് കുഞ്ഞു പിറന്നത്. ക്ലിം കാര കൊനിഡേലയെന്നാണ് ഈ താര ദമ്പതികളുടെ മകളുടെ പേര്. ഇപ്പോഴിതാ ഉപാസനയും രാം ചരണും കുഞ്ഞിന് നൽകിയ സമ്മാനമാണ് തെന്നിന്ത്യൻ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. ജംഗിൾ ലുക്ക് നഴ്‌സറിയാണ് ദമ്പതികൾ കുട്ടിക്കായി ഒരുക്കിയിരിക്കുന്നത്.

ഒരു അമ്മയെന്ന നിലയിൽ ഉപാസനയുടെ തികഞ്ഞ ശാന്തത കണക്കിലെടുത്താണ് മുറി നിർമ്മിച്ചിരിക്കുന്നതെന്ന് ഡിസൈനർമാർ അഭിപ്രായപ്പെടുന്നു. രാം ചരണിന്റെയും ഉപാസനയുടെയും വനങ്ങളോടുള്ള സ്‌നേഹത്തെയാണ് ഈ നഴ്‌സറിയിലൂടെ പ്രതിഫലിക്കുന്നത്.

മകളുടെ പേരിടൽ ചടങ്ങിൽ മുകേഷ് അംബാനിയും കുടുംബവുമായിരുന്നു താരമായത്. അംബാനി കുടുംബം ഒരു കോടിയുടെ സ്വർണ തൊട്ടിലാണ് കുഞ്ഞിന് സമ്മാനിച്ചത്. ഉപാസനയുടെ വീട്ടിലാണ് കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് നടന്നത്.

രാജകുമാരി എന്നാണ് കുഞ്ഞിനെ മുത്തച്ഛനായ ചിരഞ്ജീവി വിശേഷിപ്പിച്ചത്. ക്ലീം കാര എന്ന പേര് ലളിതാ സഹസ്രനാമത്തിൽ നിന്നെടുത്തതാണ്. ആത്മീയമായ ഉണർവ് സൃഷ്ടിക്കുന്ന, പരിവർത്തനത്തിനും ശുദ്ധീകരണത്തിനും വഴി തെളിക്കുന്ന ഊർജ്ജമെന്നാണ് ക്ലീം ക്ലാര എന്ന വാക്കിന്റെ അർത്ഥം. പേരിന്റെ അർത്ഥത്തെ കുറിച്ച് വിശദീകരിച്ച് ചിരഞജീവി ട്വിറ്ററിൽ കുറിച്ചിരുന്നു. വളരുമ്പോൾ ഞങ്ങളുടെ കുഞ്ഞ് രാജകുമാരി ഈ ഗുണങ്ങളൊക്കെയും തന്റെ വ്യക്തിത്വത്തിലേക്ക് ഉൾച്ചേർക്കുമെന്നും ചിരഞ്ജീവി കുറിച്ചു. മകളെ ചിരഞ്ജീവിയുടെ വീട്ടിൽ വളർത്താൻ ദമ്പതികൾ തീരുമാനിച്ചതായാണ് റിപ്പോർട്ട്.
















Comments