ഒരിടവേളക്ക് ശേഷം ആലിയ ഭട്ട് വീണ്ടും അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ്. രൺവീർ സിങ്ങിനോടൊപ്പമുള്ള റോക്കി ഔർ റാണി കി പ്രേം കഹാനിയിലാണ് ആലിയ ഭട്ട് രണ്ടാം വരവിൽ ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോഴിതാ ഏഴുമാസം പ്രായമുള്ള തന്റെ മകൾ രാഹയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതിനെ കുറിച്ച് ആരാധകരുമായി പങ്കുവെക്കുകയാണ് ആലിയ ഭട്ട്. റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പരിപാടിയിലാണ് താരം മകളെക്കുറിച്ച് വാചാലയായത്.
ഒരു പുതിയ സംരംഭകയായും അമ്മയായും ഉള്ള അനുഭവമാണ് നടി വിവരിച്ചത്. മകൾ രാഹയ്‌ക്ക് ജന്മം നൽകിയത് മുതൽ, മാതൃത്വത്തിന്റെ സന്തോഷങ്ങളെയും നേരിടേണ്ടിവന്ന വെല്ലുവിളികളെയും കുറിച്ച് നടി വാചാലയായി. ഏഴുമാസം പ്രായമുള്ള മകൾ റാഹയ്‌ക്കൊപ്പം സമയം ചെലവഴിക്കാൻ താൻ ഇഷ്ടപ്പെടുന്നതെങ്ങനെയെന്നും കുട്ടികൾക്ക് കഥപറഞ്ഞു നൽകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ആലിയ വ്യക്തമാക്കി.
“എന്റെ മകൾക്ക് ഒരു പുസ്തകം വായിച്ചു നൽകുന്നതും പാട്ട് പാടി കൊടുക്കുന്നതുമാണ് ഇന്ന് എന്റെ ജീവിത്തിലെ ഏറ്റവും വിലയേറിയ കാര്യം. ഇപ്പോൾ എന്റെ ജീവിതത്തിൽ മുൻഗണന എന്താണ് എനിക്കറിയാം, എന്റെ ഹൃദയത്തിൽ ഉയരങ്ങളിൽ നിൽക്കുന്നത് എന്റെ മകൾ റാഹയാണ്.” എന്നാണ് ആലിയ പറഞ്ഞത്.
നാല് വർഷത്തിന് ശേഷമാണ് രൺവീർ സിങ്ങും ആലിയയും വീണ്ടും ഒന്നിക്കുന്നത്. ഗല്ലി ബോയ്യാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ച ചിത്രം. കരൺ ജോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ജൂലൈ 28ന് റിലീസ് ചെയ്യും.
















Comments