അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമായി അംഗീകരിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് സെനറ്റ് കമ്മിറ്റി. ഇന്ത്യൻ സംസ്ഥാനമായ അരുണാചലും അയൽരാജ്യമായ ചൈനയും തമ്മിൽ അതിർത്തി പങ്കിടുന്ന അന്താരാഷ്ട്ര രേഖയാണ് മെക്മഹോൻ എന്നും യുഎസ് സെനറ്റ് അംഗീകരിച്ചു. സെനറ്റ് അംഗങ്ങളായ ജെഫ് മെർക്ക്ലി, ബിൽ ഹഗേർട്ടി, ടിം കെയ്ൻ, ക്രിസ് വാൻ ഹോളൻ എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. അരുണാചലിന്റെ വലിയൊരു പ്രദേശവും തങ്ങളുടേതാണെന്ന ചൈനയുടെ വാദങ്ങളെ തള്ളിക്കൊണ്ടാണ് സെനറ്റിന്റെ തീരുമാനം.
Comments