റായ്പൂർ: രാജസ്ഥാനിൽ 19 വയസുകാരിയായ ദലിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കരൗലി ജില്ലയിലെ തോഡഭിം പ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ക്രൂരമായ പീഡനത്തിനും, ആസിഡ് അക്രമത്തിനും ഇരയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
തോഡഭിം മോഹൻപുരയിൽ താമസിക്കുന്ന യുവതിയെ ബുധനാഴ്ചയാണ് കാണാതായത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം ആസിഡ് ആക്രമണം നടത്തി കിണറ്റിൽ തള്ളുകയായിരുന്നു.
കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതിയുടെ കുടുംബാംഗങ്ങളും, നാട്ടുകാരും പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കുടംബാംഗങ്ങൾ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
















Comments