കേരളബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ താരം സഹൽ അബ്ദുൽ സമദ് ക്ലബുമായി വഴിപിരിഞ്ഞു. താരത്തിന് നന്ദി അറിയിച്ച പോസ്റ്റിലാണ് സഹൽ ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മദ്ധ്യനിര താരം പൊന്നും വിലയ്‌ക്ക് മോഹൻ ബഗാനിൽ ചേക്കേറുമെന്നാണ് സൂചന.
3 വർഷത്തെ കരാർ മോഹൻ ബഗാനിൽ പ്രാഥമികമായി സഹൽ ഒപ്പുവയ്‌ക്കും. ഇതിന്റെ കൂടെ 2 വർഷത്തേക്ക് കൂടെ കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിന് ഒരു വലയ ട്രാൻസ്ഫർ തുകയും ഒപ്പം പ്രിതം കോട്ടാലിനെയും സഹലിന് പകരം ലഭിക്കും. പ്രിതം കോട്ടാൽ ബ്ലാസ്റ്റേഴ്‌സിൽ മൂന്ന് വർഷത്തെ കരാറാകും ഒപ്പുവയ്‌ക്കുക.
അദ്ദേഹത്തിന് 2 കോടിയാകും ബ്ലാസ്റ്റേഴ്‌സിലെ വേതനം എന്നും റിപ്പോർട്ടുകളുണ്ട്. താരത്തെ കൈമാറുന്നതിൽ ഇതിനകം തന്നെ ആരാധകർ പ്രതിഷേധമറിയിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ക്ലബിനെതിരെ വിമർശനം ഉയരുകയാണ്.
2017-ലാണ് ഇദ്ദേഹം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാവുന്നത്. കഴിഞ്ഞ ഐഎസ്എൽ സീസണിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടിയിരുന്നു.സാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയിരുന്നു.26 കാരനായ സഹൽ അബ്ദുൾ സമദ് സമീപകാലത്ത് രാജ്യത്ത് നിന്ന് ഏറ്റവും ജനപ്രിയമായ ഫുട്ബോൾ പ്രതിഭകളിൽ ഒരാളാണ്. ഐ എസ് എല്ലിൽ 96 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. 10 ഗോളുകളും 8 അസിസ്റ്റും
















Comments