പാരീസ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും ആണവ പ്രതിരോധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായി. ന്യൂഡൽഹിയിലെ ഇന്ത്യയുടെ പുതിയ ദേശീയ മ്യൂസിയവുമായി ഫ്രാൻസ് സഹകരിക്കുമെന്ന് മാക്രോയും ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി. ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ സംരഭങ്ങളിൽ ഫ്രാൻസ് പ്രധാന പങ്കാളിയാണെന്നും വാർത്ത സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഇന്ത്യയും ഫ്രാൻസും തമ്മിലുളള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25 വർഷം ആഘോഷിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തെ ശക്തമായ അടിത്തറയുടെ അടിസ്ഥാനത്തിൽ അടുത്ത 25 വർഷത്തേക്കുള്ള രൂപരേഖ ഞങ്ങൾ തയ്യാറാക്കുകയാണ്. ധീരമായ വലിയലക്ഷ്യങ്ങളാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾ രാജ്യത്തെ ഒരു വികസിത രാഷ്‌ട്രമാക്കാനുള്ള ദൃഢനിശ്ചയം എടുത്തിരിക്കുന്നു. ഈ യാത്രയിൽ, ഫ്രാൻസിനെ ഒരു പങ്കാളിയായാണ് ഞങ്ങൾ കാണുന്നത്, പാരീസിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ഫ്രാൻസ് ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണ്. ഇന്ത്യ-ഫ്രഞ്ച് ബന്ധത്തിന്റെ അടിത്തറയാണ് പ്രതിരോധ ബന്ധമെന്ന് പറഞ്ഞ മോദി, ‘മേക്ക് ഇൻ ഇന്ത്യ’, ‘ആത്മനിർഭർ ഭാരത്’ എന്നിവയിൽ ഫ്രാൻസ് നിർണായക പങ്കാളിയാണെന്നും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രതീകമാണെന്നും പറഞ്ഞു.
Comments