വെസ്റ്റ് ഇൻഡീസിൽ ജൂലൈ 27 മുതൽ ആരംഭിക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയ്‌ക്ക് മുന്നോടിയായി കടുത്ത വർക്കൗട്ടുമായി മലയാളി താരം സഞ്ജു സാംസൺ. ബെംഗളുരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ വർക്കൗട്ട് നടത്തുന്ന ചിത്രം താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ 14 മത്സരത്തിൽ നിന്ന് 362 റൺസാണ് 153.39 സ്‌ട്രൈക്ക് റേറ്റിൽ താരം നേടിയത്. ഇതിൽ മൂന്ന് അർദ്ധസെഞ്ച്വറിയും ഉൾപ്പെടും. ഇതുവരെ കളിച്ച 11 ഏകദിനത്തിൽ നിന്ന് താരം 330 റൺസ് നേടിയിട്ടുണ്ട്. 66 എന്ന മികച്ച ആവേറിജിലാണ് താരത്തിന്റെ സ്‌കോറിംഗ്. രണ്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടും.
താരം വിൻഡീസ് പരമ്പരയിൽ സ്ഥിരതയോടെ കളിച്ചാൽ ലോകകപ്പ് ടീമിൽ ഇടംപിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഏകദിനത്തിലെ ഇഷാൻ കിഷന്റെ ഫോമും കെ.എൽ രാഹുലിന്റെ പരിക്കും സഞ്ജുവിന്റെ ടീമിലേക്കുള്ള വഴി തുറക്കുന്ന കാര്യത്തിലെ സാദ്ധ്യത കൂട്ടുന്നു.
മദ്ധ്യനിര ബാറ്റർ എന്നതിനൊപ്പം താരത്തെ ഒരു ഫിനിഷർ എന്ന നിലയ്‌ക്കും ടീം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. സമൂഹമാദ്ധ്യമങ്ങളിൽ മുൻ താരങ്ങളടക്കം പലവിധ പ്രവചങ്ങൾ നടത്തുണ്ടെങ്കിലും പന്ത് അന്തിമമായും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ കോർട്ടിലാണ്.
















Comments