ഉദയ്പൂർ: വിമാനം പുറപ്പെടുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിര ലാൻഡിംഗ് നടത്തി എയർ-ഇന്ത്യ എയർക്രാഫ്റ്റ്. ഡൽഹിയിലേക്ക് പോകുകയായിരുന്ന വിമാനമായിരുന്നു യാത്രക്കാരന്റെ കൈയ്യിലിരുന്ന ഫോൺ പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തിരമായി തിരിച്ചിറക്കിയത്. ഉദയ്പൂർ വിമാനത്താവളത്തിലായിരുന്നു സംഭവം. പ്രശ്‌നം പരിഹരിച്ചതിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം വിമാനം വീണ്ടും ഡൽഹിയിലേക്ക് പുറപ്പെട്ടു.
കഴിഞ്ഞ മാസം സമാന രീതിയിൽ പറന്നുയർന്ന ഇൻഡിഗോ വിമാനം ചില സാങ്കേതിക തടസങ്ങൾ മൂലം അടിയന്തിര ലാൻഡിംഗ് നടത്തിയിരുന്നു. പൈലറ്റിന് മുന്നറിയിപ്പ് സിഗ്നൽ ലഭിച്ചതിന് പിന്നാലെയാണ് വിമാനം തിരിച്ചിറക്കിയത്. ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്ക് പോകേണ്ട വിമാനമായിരുന്നു. സാങ്കേതിക തടസങ്ങൾ മൂലം വിമാനം എമർജൻസി ലാൻഡിംഗ് നടത്തുന്ന സംഭവങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി പതിവാണ്.
















Comments