ന്യൂഡൽഹി: എൻഡിഎയ്‌ക്ക് കീഴിലുള്ള 38 പാർട്ടികളുടെ യോഗം നാളെ നടക്കാനിരിക്കെ ലോക് ജനശക്തി പാർട്ടിയും ബിജെപിക്കൊപ്പം ചേർന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും ചിരാഗ് പാസ്വാനും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് തീരുമാനം. ട്വിറ്ററിലൂടെ ജെ.പി നദ്ദയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
‘ലോക് ജനശക്തി പാർട്ടി നേതാവ് ചിരാഗ് പാസ്വാൻ എൻഡിഎയിൽ ചേരാൻ തീരുമാനിച്ചു. അദ്ദേഹത്തെ എൻഡിഎ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു.’- ജെപി നദ്ദ ട്വിറ്ററിൽ കുറിച്ചു.
श्री @iChiragPaswan जी से दिल्ली में भेंट हुई। उन्होंने माननीय प्रधानमंत्री श्री @narendramodi जी के नेतृत्व वाले NDA गठबंधन में शामिल होने का निर्णय लिया है। मैं उनका NDA परिवार में स्वागत करता हूँ। pic.twitter.com/vwU67B6w6H
— Jagat Prakash Nadda (@JPNadda) July 17, 2023
നാളെ ഡൽഹിയിൽ നടക്കുന്ന മുന്നണിയോഗത്തിലും ചിരാഗ് പാസ്വാൻ പങ്കെടുക്കും. അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ മകനാണ് ചിരാഗ് പാസ്വാന്‍. 2020-ൽ എൻഡിഎ സംഖ്യം വിട്ടിരുന്നതാണ്.
പ്രധാനമന്ത്രിയുടെഅദ്ധ്യക്ഷതയിലാണ് നാളെ എൻഡിഎ യോഗം ചേരുന്നത്. ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ പാർട്ടികൾ ബെംഗളൂരുവിൽ യോഗം ചേരുന്നതിനിടെ തന്നെയാണ് എൻഡിഎ യോഗവും ബിജെപി വിളിച്ചു ചേർത്തിരിക്കുന്നത്. എൻഡിഎയുടെ സ്വീകാര്യതയും സാധ്യതയും വർദ്ധിച്ചതായി വാർത്താ സമ്മേളനത്തിൽ ജെ.പി നദ്ദ വ്യക്തമാക്കി. നിലവിലുള്ളതും പുതിയതുമായ സഖ്യ കക്ഷികളുടെ സാന്നിധ്യം യോഗത്തിൽ ഉണ്ടാവും.
Comments