മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ അനുശോചിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് പോസ്റ്റിൽ രാഷ്‌ട്രീയ നേതാവിന്റെ ചിത്രത്തോടൊപ്പമാണ് ഉണ്ണി മുകുന്ദൻ പ്രണാമമർപ്പിച്ചത്.
അതേസമയം ബെംഗളൂരുവിൽ നിന്ന് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം ഉടനെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം. കെപിസിസിയിലും, ദർബാർ ഹാളിലും പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. പുതുപ്പള്ളിയിൽ നാളെയാണ് സംസ്‌കാരം നടത്തുക. മുൻ മുഖ്യമന്ത്രിയുടെ വേർപാടിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധിയാണ്.
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ എംഎൽഎ ആയ വ്യക്തിയും തൊഴിൽ മന്ത്രി, ധനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങൾ വഹിച്ച കോൺഗ്രസ് നേതാവുമായിരുന്നു ഉമ്മൻ ചാണ്ടി. 53 വർഷക്കാലം നിയമസഭാംഗമായി. തുടർച്ചയായി ഒരു മണ്ഡലത്തെ ഏറെക്കാലം പ്രതിനിധീകരിച്ച നേതാവ് കൂടിയായിരുന്നു അദ്ദേഹം.
Comments